BREAKING NEWS

‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണങ്ങളിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്. ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ മുട്ടയും ചെമ്പരത്തിമൊട്ടും പരാമർശിച്ചാണ് ആരോപണങ്ങളെ പരിഹസിക്കുന്നത്.

മറ്റൊരു സ്ത്രീയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയുള്ള സംഭാഷണമാണ് വീഡിയോയുടെ ആദ്യഭാഗം. ‘മാഡം എന്താണ് കഴിക്കുന്നത്, മുട്ടയാണെന്ന് കരുതി’ എന്ന് സ്ത്രീ പറയുമ്പോൾ പൂരിയും സബ്ജിയുമാണ് കഴിക്കുന്നതെന്ന് ശോഭന ജോർജ് മറുപടി നൽകുന്നു. പിന്നാലെ ‘300 മുട്ട കഴിച്ചുകഴിഞ്ഞില്ലേ’ എന്ന ചോദ്യവും മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ താൻ കഴിക്കില്ലെന്ന പരിഹാസവുമുണ്ട്. ഒരു ഓംലെറ്റ് കഴിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ ശോഭന ജോർജ് സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണമാണ് വിവാദത്തിന് പിന്നിൽ. കഴിഞ്ഞദിവസം വി.പി. സജീന്ദ്രൻ എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. മുൻ ഔഷധി ചെയർപേഴ്സൺ 300 കോഴിമുട്ട പുഴുങ്ങിത്തിന്നുകയും മൂന്ന് കിലോ ചെമ്പരത്തിമൊട്ട് ഉപയോഗിക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീര് കൊണ്ട് തളംവയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർധിക്കുമെന്ന തരത്തിൽ വാർത്ത കണ്ടെന്നായിരുന്നു സജീന്ദ്രന്റെ പരാമർശം.

ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോയെന്നും ഔഷധി അംഗീകരിച്ചിട്ടില്ലെങ്കിൽ ചികിത്സയ്ക്കായി ചെലവഴിച്ച തുക തിരിച്ചുപിടിക്കുമോയെന്നും എംഎൽഎ ചോദിച്ചു.

സൗന്ദര്യചികിത്സയല്ല ഔഷധിയുടെ പ്രധാന ലക്ഷ്യമെന്നായിരുന്നു ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ മറുപടി. ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സൂചിപ്പിച്ചതുപോലുള്ള ചികിത്സ നടത്തിയതായി അതിൽ രേഖയുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ആരോപണങ്ങൾ ശോഭന ജോർജ് നിഷേധിച്ചിട്ടുണ്ട്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിയമസഭയിൽ തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് പറഞ്ഞു.

View this post on Instagram

A post shared by Sobhana George (@sobhana.george)

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026