BREAKING NEWS

വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി

· · 1 min read
Share: Copied!

കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡി. കോളേജിലെ ഡോക്ടർമാരിൽ നിന്ന് എസ്ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരുക്ക് വീണാ ജോർജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയതായാണ് സൂചന. 13 അം​ഗ മെഡിക്കൽ ബോർഡ് അം​ഗങ്ങളിൽ നിന്ന് മൂന്നര മണിക്കൂർ നീണ്ട മൊഴിയാണ് എസ്ഐടി എടുത്തത്.

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ ചെറിയ നീർക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നൽകിയിട്ടുണ്ട്. ശരീര വേദനയും ഉയർന്ന ബിപിയും ഉണ്ടായിരുന്നു. തുടർപരിശോധനകൾക്കുവേണ്ടി മാത്രമാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. വീണാ ജോർജ്തന്നെ ആവർത്തിച്ച് ആവശ്യപ്പെട്ടു വീട്ടിലേക്കു പോകണമെന്ന്. തുടർന്ന് രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് വീണാ ജോർജിന് ഡിസ്ചാർജ് നൽകുകയായിരുന്നു എന്നാണ് അന്ന് മെഡിക്കൽ ബോർഡ് അം​ഗമായിരുന്ന അന്നത്തെ സൂപ്രണ്ടായിരുന്ന ഡോ. കെ എസ് സുദീപ് ഉൾപ്പെടെയുള്ളവർ മൊഴി നൽകിയിരിക്കുന്നത്.

തുടർന്ന് ആശുപത്രിയിൽ നിന്ന് മെഡിക്കൽ രേഖകളും എസ്ഐടി ശേഖരിച്ചു. അതേസമയം, കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ എസ്ഐടി ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകും. വീണയുടെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടാണ് നൽകുക. കെ എസ് യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിർദേശ പ്രകാരമാണ് നൽകിയതെന്ന് അഭിലാഷ് എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് നേരത്തെ കേസെടുത്തത്.

അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ

BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026
BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026