വിവാദ യൂട്യൂബർ ശാന്തിവിള ദിനേശിനെതിരേ സംവിധായകൻ മേജർ രവി. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും നടത്തിയ അപകീർത്തിപരമായ പരാമർശത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ഫെയ്‌സ്ബുക്ക് ലൈവിൽ മേജർ രവി അറിയിച്ചു. ഇതിനു പിന്നാലെ എക്‌സ് സർവീസ്‌മെൻ സംഘടനയായ അനന്തപുരി സോൾജിയേഴ്‌സ് ശാന്തിവിള ദിനേശനെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
നടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. മറ്റു ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും വിരമിച്ച സൈനികരുടെ സംഘടനകളും പരാതി നൽകുമെന്നും മേജർ രവി അറിച്ചു. ശാന്തിവിള ദിനേശിനെതിരേ ഫെയ്‌സ്ബുക്ക് ലൈവിൽ രൂക്ഷമായ പരാമർശങ്ങളാണ് മേജർ രവി നടത്തുന്നത്.
തന്നെ വിറ്റ് ജീവിക്കുന്നവരുണ്ടെന്നും അഴുക്ക ചെറുക്കൻ എന്നു പറഞ്ഞ് പട്ടാളക്കാരെ മുഴുവൻ മോശമായി ചിത്രീകരിക്കുവാൻ ശ്രമിക്കുന്നയാളാണ് ശാന്തിവിള ദിനേശെന്നും മേജർ രവി പറുന്നു. വിരമിച്ച പട്ടാളക്കാർക്ക് പട്ടികളുടെ വിലയാണെന്ന ദിനേശന്റെ പരാമർശത്തിനെതിരേ എല്ലാ ജില്ലകളിലും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുമെന്നും മേജർ രവി പറഞ്ഞു.