BREAKING NEWS

കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി… ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി… പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്

· · 1 min read
Share: Copied!

ദുബായ്: കൊച്ചി- ദുബായിൽ നിന്നു കൊണ്ടുപോയ പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 വരെ കസ്റ്റംസ് തീരുവ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രവാസി വ്യവസായിയുടെ കുത്തിയിരിപ്പു സമരം. എജ്യുപോർട്ട് എന്ന വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനായ അജാസ് മുഹമ്മദാണ് വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് നെടുമ്പാശ്ശേരി പോലീസ് അജാസിനെതിരെ കേസെടുത്തു.

അജാസിന്റെ കൈവശം മറ്റൊരു ഫോൺ കൂടിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ ഐഫോണിന് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടതെന്ന് അജാസ് പറഞ്ഞു. താൻ സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്ന ഫോണിന് അന്യായമായി ഒരു രൂപ പോലും നൽകില്ലെന്ന് വ്യക്തമാക്കി തുക അടയ്ക്കാൻ വിസമ്മതിച്ചതോടെ ഫോൺ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഫോൺ തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ച അജാസിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് പുറത്താക്കി.

അതേസമയം 75,000 രൂപയ്ക്ക് മുകളിൽ വിലയുള്ള വസ്തുക്കൾക്ക് നികുതി നൽകണമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ നിലവിലെ നിയമമനുസരിച്ച് യാത്രയ്ക്ക് അത്യാവശ്യമായ വ്യക്തിഗത വസ്തുക്കൾക്ക് തീരുവ ഇളവുണ്ടെന്നും ഇത്തരത്തിൽ അന്യായമായ തുക ഈടാക്കുന്നത് പ്രവാസികളോടുള്ള നീതികേടാണെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഏതായാലും ഫോൺ തിരികെ ലഭിക്കുന്നതിനായി നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് അജാസിന്റെ തീരുമാനം.

‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്

BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026