BREAKING NEWS

അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

മഹാരാഷ്ട്ര: അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ച് വിറ്റ പണംകൊണ്ട് ഥാർ വാങ്ങിയ 19കാരൻ അറസ്റ്റിൽ. മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് യുവാവ് പുതിയ വാഹനം വാങ്ങിയത്. പിന്നാലെ വാഹനത്തിന്റെ പൂജയ്ക്കായി സ്വർണം നഷ്ടപ്പെട്ട അമ്മാവനെത്തന്നെ ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് മോഷണവിവരം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്.

മഹാരാഷ്ട്രയിലെ കോലാപൂരിൽ പൻഹാല താലൂക്കിലെ സതാവെ ഗ്രാമത്തിലാണ് സംഭവം.സമർ ചവാൻ എന്ന യുവാവാണ് അമ്മാവനായ ഉമേഷ് മറുതി ചവാന്റെ വീട്ടിൽനിന്ന് 175 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്നാണ് പരാതി. ഒരു മാസം മുമ്പായിരുന്നു മോഷണം. സ്വർണവ്യാപാരിയായ സംഗ്റാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ പത്തുലക്ഷം രൂപയ്ക്ക് വിറ്റതായാണ് ആരോപണം. ഈ പണം ഉപയോഗിച്ചാണ് സമർ പുതിയ മഹീന്ദ്ര ഥാർ വാങ്ങിയത്. പുതിയ വാഹനം വീട്ടിലെത്തിച്ച ശേഷം പൂജയ്ക്കായി സമർ അമ്മാവനെ ക്ഷണിച്ചു.

പൂജയ്ക്കായി ധരിക്കാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് ഉമേഷ് തന്റെ സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങൾ സമീപത്തുണ്ടായിരുന്നെങ്കിലും അവ മോഷ്ടിക്കപ്പെട്ടിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് നഷ്ടമായത്. ഇതോടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിനു പിന്നിലെന്ന് സംശയമുയർന്നു. രണ്ടുദിവസം മുമ്പ് ഉമേഷ് കൊഡോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമർ പെട്ടെന്ന് പുതിയ വാഹനം വാങ്ങിയതും അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്യലിനിടെ സമർ മോഷണം സമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സമർ ചവാനെയും സ്വർണവ്യാപാരിയായ സംഗ്റാം മോറെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026