BREAKING NEWS

പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന

· · 1 min read
Share: Copied!

കേരളത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ദിയ കൃഷ്ണ പിന്തുണച്ചതില്‍ രൂക്ഷ വിമര്‍ശനം ഉയരവേ, വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സഹോദരിയും നടിയുമായ അഹാന കൃഷ്ണ. തങ്ങള്‍ ആറുപേരടങ്ങുന്ന കുടുംബത്തിലെ ഓരോരുത്തര്‍ക്കും സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുണ്ടെന്ന് അഹാന പറയുന്നു.

തന്റെ വാക്കുകളിലോ പ്രവൃത്തിയിലോ എന്തെങ്കിലും തെറ്റായി തോന്നുന്നുണ്ടെങ്കില്‍ തന്നോട് ചോദിക്കാം. തന്റെ പിതാവ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിക്കൂ. അമ്മയോ സഹോദരിമാരില്‍ ആരെങ്കിലുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കൂ. എല്ലാ കാര്യത്തിലും എല്ലാവരും മറുപടി നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് നടി ചൂണ്ടിക്കാട്ടി. ഒരു കുടുംബമാണെന്നതുകൊണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരിക്കണമെന്നില്ലെന്ന് അഹാന പറയുന്നു. ഒരാള്‍ പറയുന്ന വാക്കുകള്‍ക്കും ചെയ്യുന്ന പ്രവൃത്തികള്‍ക്കും മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാണെന്നും അര്‍ഥമില്ല.

എന്നാല്‍ അത് ഞങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഇല്ലാതാക്കുന്നില്ല. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും ഒരാള്‍ക്കുവേണ്ടി മറ്റൊരാള്‍ നിലകൊള്ളുകയും ഒപ്പമുണ്ടാകുകയും ചെയ്യും. എന്നാല്‍, ഒരാളുടെ അഭിപ്രായം പെട്ടെന്ന് ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? എന്റെ വിവാഹജീവിതം പോലും യാതൊരു ബന്ധവുമില്ലാത്ത ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്.

പുരോഗമനവാദികളും യുക്തിവാദികളുമെന്ന് അവകാശപ്പെട്ട് സംസാരിക്കുന്നവര്‍ ഇത്രത്തോളം വ്യക്തിപരവും അപ്രസക്തവുമായ കാര്യങ്ങള്‍ സംഭാഷണത്തിലേക്ക് കൊണ്ടുവരുന്നത് വിചിത്രമാണ്. വിമര്‍ശിക്കാം. എന്നാല്‍ ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത വശങ്ങള്‍ അതിലേക്ക് വലിച്ചിഴക്കുന്നത് മറ്റൊന്നാണ്. ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അയാളെ ഉത്തരവാദിയാക്കുന്നതും, അതുമായി ബന്ധപ്പെട്ട എല്ലാവരെയും അതിന് മറുപടി പറയാന്‍ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -അഹാന കൃഷ്ണ സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.

BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026