BREAKING NEWS

പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശയില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. പിഎസ്‌സി അഴിമതിയുടെ സ്ഥാപനമായി മാറിയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമായി പിഎസ്‌സി മാറും.

അതുകൊണ്ടായിരിക്കും ഗവര്‍ണര്‍ ഈ തീരുമാനം എടുത്തതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പിഎസ്‌സിക്ക് എതിരെയുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അഴിമതിക്കെതിരായ നിലപാടാണ് സര്‍ക്കാരിന്റേത്. എന്തുപറഞ്ഞാലും ബിജെപി ബന്ധം പറയുന്നത് ശരിയല്ല. ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കൂടി അറിഞ്ഞുള്ള തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്.

സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കില്ല. ബിജെപി രാഷ്ട്രീയ താല്‍പ്പര്യം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷാ ക്രമക്കേട് നടക്കാന്‍ പാടില്ലാത്തതാണെന്നും ക്രമക്കേട് നടന്നുവെങ്കില്‍ വസ്തുത സര്‍ക്കാര്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026