BREAKING NEWS

‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം

· · 1 min read
Share: Copied!

കൊല്ലം: വനംവകുപ്പ്  മന്ത്രി ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവ്. മന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്നും മയക്കുവെടി വയ്ക്കണമെന്നുമാണ് സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം വർഗീസ് ബേബി പറഞ്ഞത്. അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നടത്തിയ ഹർത്താൽ പ്രകടനത്തിനിടെയായിരുന്നു പരാമർശം.

അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നേരത്തേയും പ്രതിഷേധങ്ങളും ഹർത്താലുകളും നടന്നിരുന്നു. വില്ലേജിനെ പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സിപിഎം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും പ്രചാരണ ജാഥകളും സംഘടിപ്പിച്ചിരുന്നു.

വില്ലേജ് പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെട്ടാൽ ജനങ്ങളുടെ സാധാരണ ജീവിതത്തെയും നിർമാണ പ്രവർത്തനങ്ങളെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ആശങ്ക. ഈ ആവശ്യവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നത്.

BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026
BREAKING NEWS
കനത്ത മഴ, റെഡ് അലർട്ട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വയനാട്ടിൽ വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും നിയന്ത്രണം
24 Oct 2026
BREAKING NEWS
’ഷാർജയിലെ ഒരു ജ്വല്ലറിയിലാണ് ജോലി ചെയ്യുന്നത്; വിദേശത്തേക്ക് പോകാൻ കഴിയാത്തത് ഉപജീവനത്തെ ബാധിക്കും’; ഹൈക്കോടതിയിൽ വിദേശയാത്രാനുമതി തേടി ടോമിൻ തച്ചങ്കരി; ‘ജയിലിൽനിന്ന് ഇപ്പോഴല്ലേ ഇറങ്ങിയത്?’ - കോടതി
24 Oct 2026