BREAKING NEWS

കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (ഒക്ടോബർ 25) മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച (ഒക്ടോബർ 26) ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകളും നിലവിലുണ്ട്.

ശനിയാഴ്ച (ഒക്ടോബർ 24) തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ഓറഞ്ച് അലേർട്ട്

ഒക്ടോബർ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ.

ഒക്ടോബർ 26: പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം.

യെല്ലോ അലേർട്ട്

ഒക്ടോബർ 25: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്.

ഒക്ടോബർ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്.

ഒക്ടോബർ 27: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.

വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി

BREAKING NEWS
മിനി കൂപ്പർ അപകടക്കേസ്: വ്യാജ പ്രചരണം, മന്ത്രി എം. ലിജുവിന്റെ പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
24 Oct 2026
BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്കൂളില്‍ തീ കൊളുത്തി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്തുവിടാതെ പൊലീസ്
24 Oct 2026
BREAKING NEWS
വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി
24 Oct 2026