BREAKING NEWS

‘യഥാർഥ ടൈഗർ സൽമാൻ’ എന്ന് സൽമാൻ ഖാനെ പുകഴ്ത്തിയതിലുണ്ടായ വൈരാഗ്യം; ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെതിരായ വധശ്രമക്കേസിൽ പുതിയ വെളിപ്പെടുത്തലെന്ന് റിപ്പോർട്ട്. നടൻ സൽമാൻ ഖാനെ മുൻപ് പൊതുവേദിയിൽ പുകഴ്ത്തിയതാണ് ടൈഗറിനെ ലക്ഷ്യമിടാൻ കാരണമായതെന്ന് അറസ്റ്റിലായ പ്രതികളിലൊരാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

2022-ൽ ഒരു സിനിമയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ടൈഗർ സൽമാനെ പ്രശംസിച്ചത്. സിനിമാമേഖലയിലെ യഥാർഥ ‘ടൈഗർ’ സൽമാൻ ഖാനാണെന്നായിരുന്നു അന്ന് ടൈഗർ ഷ്‌റോഫ് പറഞ്ഞത്. ഇരുവരും തമ്മിലുള്ള അടുപ്പമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സൽമാനെ പുകഴ്ത്തിയതും ആക്രമണത്തിന് കാരണമായെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

ഞായറാഴ്ച ജുഹുവിലെ മൈതാനത്തുനിന്ന് ഫുട്‌ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായത്. രണ്ട് അക്രമികൾ നടന്റെ വാഹനത്തിനുനേരെ ഏഴുതവണ വെടിയുതിർത്തു. തുടർന്ന് ഇവർ കൂട്ടാളിക്കൊപ്പം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വെടിവെപ്പിൽ ടൈഗറിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.

ലോറൻസ് ബിഷ്‌ണോയി സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ആക്രമണത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിൽ, തൊട്ടടുത്ത ദിവസം കോട്ട റെയിൽവേ സ്റ്റേഷനിൽ പുണെ–ജയ്പുർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽനിന്ന് കേസിലെ മൂന്ന് പ്രതികളെ പിടികൂടിയതായാണ് റിപ്പോർട്ട്.

BREAKING NEWS
’മഹാത്മാ ​ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോ കണ്ടതിലാണ് ആ കമന്റ് ഇട്ടത്; നെഹ്റുവിന്റെ ഫോട്ടോ വച്ചാലും മനസ്സിലാക്കാം, ജിന്നയുടെ പടം എന്തിനാണ് വച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല; ആ വിഡിയോ മുഴുവനായി കാണാതെ കമന്റ് ഇട്ടത് എന്റെ തെറ്റ്; മാപ്പ്’-ദിയ കൃഷ്ണ
24 Oct 2026
BREAKING NEWS
പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്കൂളില്‍ തീ കൊളുത്തി മരിച്ചു, ആത്മഹത്യാ കുറിപ്പ് പുറത്തുവിടാതെ പൊലീസ്
24 Oct 2026
BREAKING NEWS
കർക്കിടക തുല്യം; അതിതീവ്രമഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത; നാളെ 3 ജില്ലകളിൽ റെഡ് അലേർട്ട്, തിങ്കളാഴ്ച 2 ജില്ലകൾക്കും മുന്നറിയിപ്പ്
24 Oct 2026
BREAKING NEWS
വിവാഹം മുടക്കിയതിന് പ്രതികാരം, ഓട്ടോ ഡ്രൈവറെ മുളകുപൊടി എറിഞ്ഞ് ഇരുമ്പുകട്ടകൊണ്ട് അടിച്ചുവീഴ്ത്തി ഗുണ്ടാ സംഘം, ഭാര്യയ്ക്കുനേരെ വധഭീഷണിയും, ക്വട്ടേഷന്‍ നല്‍കിയത് അയല്‍വാസി
24 Oct 2026