BREAKING NEWS

ജില്ലാ സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, പിന്നില്‍ പി കെ ശ്യാമള, പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നു, കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

· · 1 min read
Share: Copied!

കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയതിനെതിരെയും കത്തില്‍ പരമര്‍ശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജില്ലാ സെന്ററിലെ പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തില്‍ പറയുന്നു.

ഇക്കാര്യങ്ങളിലെല്ലാം പുന:പരിശോധന വേണമെന്നാണ് പി പി ദിവ്യയുടെ ആവശ്യം. പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നുവെന്ന് ദിവ്യയുടെ കത്തില്‍ ആരോപണമുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയത് പ്രതികാരമെന്നാണ് ആരോപണം. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ സെന്ററില്‍ നിന്നും നീക്കി. സിപിഎം ജില്ലാ നേതൃത്വം പോലും അറിയാതെയാണ് ഇക്കാര്യം നടത്തിയതെന്നും പുനഃപരിശോധന വേണമെന്നും ആവശ്യമുണ്ട്. കത്ത് ലഭിച്ചുവെന്നും വിഷയം ചര്‍ച്ച ചെയ്യാമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അറിയിച്ചു.

പിപി ദിവ്യയുമായി ഫോണില്‍ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് തൊട്ട് മുമ്പാണ് ദിവ്യ കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. അതേസമയം കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെയാണ് കാര്‍ട്ടണ്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു പരാതി.

BREAKING NEWS
അടിവസ്ത്രം ഇടാൻ പോലും സമ്മതിക്കാതെ കസ്റ്റഡിയിലെടുത്തു, പിന്നാലെ ദളിത് യുവാവ് നേരിട്ടത് ക്രൂരമര്‍ദനം, പൊലീസിനെ
24 Oct 2026
BREAKING NEWS
ടെന്‍ഡറില്ലാതെ ഒരു കരാറും നേടിയിട്ടില്ല, തെളിയിച്ചാല്‍ മുഹമ്മദ് ഷമാസിന് ഒരു കോടി രുപ നല്‍കും, പിപി ദിവ്യയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി
24 Oct 2026
BREAKING NEWS
ടെൻഡർ വിളിക്കാതെ ഭാര്യയുടെ കമ്പനിക്ക് വിഴിവിട്ട സഹായം നല്‍കി, മിൽമ, കേരഫെഡ് കരാറുകളിൽ ഗുരുതര വീഴ്ച, കുരുക്കിലായി ഗണേഷ് കുമാര്‍
24 Oct 2026
BREAKING NEWS
ഭർത്താവിനെ സ്കൂട്ടറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; പിന്നാലെ കാണാതായ ആൾ സ്റ്റേഷനിലെത്തി; എന്തോ പൊരുത്തക്കേട്, പോലീസിന് സംശയം; വീടു പരിശോധിച്ചപ്പോൾ കള്ളനോട്ടടിക്കുന്ന പ്രിന്ററും രണ്ടരക്കോടിയുടെ നോട്ടുകൾ നിർമിക്കാവുന്ന പേപ്പർകെട്ടുകളും!
24 Oct 2026