BREAKING NEWS

അടിവസ്ത്രം ഇടാൻ പോലും സമ്മതിക്കാതെ കസ്റ്റഡിയിലെടുത്തു, പിന്നാലെ ദളിത് യുവാവ് നേരിട്ടത് ക്രൂരമര്‍ദനം, പൊലീസിനെ

· · 1 min read
Share: Copied!

കോട്ടയം: കോട്ടയത്ത് ദളിത് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതായി പരാതി. പൂഞ്ഞാർ പെരിങ്ങളം സ്വദേശി പി ആർ അഭിലാഷിനെയാണ് മർദ്ദിച്ചത്. വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അഭിലാഷിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. സ്വകാര്യ വാഹനത്തിൽ എത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് വാഹനത്തിൽ വെച്ചാണ് പൊലീസ് മർദിച്ചതെന്നുമാണ് പരാതിയിൽ പറയുന്നത്.

സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ കസ്റ്റഡി മർദന പരാതി ആരോപണം പാടേ നിഷേധിക്കുകയാണ് പൊലീസ്. പൊലീസ് അകാരണമായി ക്രൂരമായി മർദിച്ചെന്ന് അഭിലാഷിന്റെ സഹോദരൻ ടി ടി വിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ പോലീസ് അടിച്ചു. അടിവസ്ത്രം ഇടാൻ പോലും സമ്മതിച്ചില്ല. പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചപ്പോൾ തന്നെ അഭിലാഷിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് എസ് ടി പ്രമോട്ടർ ജിഷ്ണു തങ്കച്ചനും പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു.

BREAKING NEWS
ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നു, രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തി, മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് സിപിഐ(എം)
24 Oct 2026
BREAKING NEWS
ജില്ലാ സെന്ററില്‍ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, പിന്നില്‍ പി കെ ശ്യാമള, പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുവരവ് ചില നേതാക്കള്‍ തടയുന്നു, കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ
24 Oct 2026
BREAKING NEWS
ടെന്‍ഡറില്ലാതെ ഒരു കരാറും നേടിയിട്ടില്ല, തെളിയിച്ചാല്‍ മുഹമ്മദ് ഷമാസിന് ഒരു കോടി രുപ നല്‍കും, പിപി ദിവ്യയുമായി യാതൊരു സാമ്പത്തിക ഇടപാടുമില്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി
24 Oct 2026
BREAKING NEWS
ടെൻഡർ വിളിക്കാതെ ഭാര്യയുടെ കമ്പനിക്ക് വിഴിവിട്ട സഹായം നല്‍കി, മിൽമ, കേരഫെഡ് കരാറുകളിൽ ഗുരുതര വീഴ്ച, കുരുക്കിലായി ഗണേഷ് കുമാര്‍
24 Oct 2026