BREAKING NEWS

പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്

· · 1 min read
Share: Copied!

കണ്ണൂര്‍: പിണറായി സർക്കാരിന്റെ കാലത്ത് പി പി ദിവ്യയ്ക്കെതിരെ അന്വേഷണം കൃത്യമായി നടക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് കെ‌എസ്‌യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്. പല ഉന്നത സിപിഎം നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ബെനാമി ഇടപാടുകളിൽ പങ്കുണ്ട്. ദിവ്യയ്ക്ക് എതിരെ കൂടുതൽ അന്വേഷണം നീണ്ടാൽ അവരുടെ പങ്ക് പുറത്തുവരികയും അവരും പ്രതിക്കൂട്ടിലാവുകയും ചെയ്യും.

മരിച്ച എഡിഎം നവീൻ ബാബുവിന്റെ വിഷയത്തിലും സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു ഏജൻസി അന്വേഷിക്കരുതെന്ന് പിണറായി സർക്കാരിനു നിർബന്ധമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് നവീൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയ്ക്കപ്പുറം ദിവ്യയുടെ ബെനാമി ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതിരുന്നത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം രൂപീകരിച്ച കമ്പനിയാണ് കാര്‍ട്ടന്‍ ഇന്ത്യ. ജില്ലാ പഞ്ചായത്തിലെ മുഴുവൻ കരാറുകളും ഈ കമ്പനിക്ക് നൽകുകയായിരുന്നു. പ്രീ ഫാബ്രിക് കെട്ടിട നിർമാണം, മോഡുലർ ശുചിമുറികൾ എന്നിവയുടെ നിർമാണം എന്നിവ ഈ കമ്പനി നടത്തിയിരുന്നു.

കരാർ നൽകാൻ ശരിയായ ടെൻഡർ നടപടി ക്രമങ്ങൾ പോലും ജില്ല പഞ്ചായത്ത് പാലിച്ചിരുന്നില്ല. ഈ കമ്പനിയുടെ എംഡിയും ദിവ്യയുടെ ഭർത്താവും ചേർന്ന‍് കണ്ണൂരിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഏക്കർ കണക്കിന് ഭൂമി എടുത്തു. കാർട്ടൺ ഇന്ത്യ കമ്പനിക്ക് സമാനമായ ബെനാമി ഇടപാടുകൾ ജില്ലയിൽ‍ പല സ്ഥലത്തും നടന്നിട്ടുണ്ട്. ദിവ്യ നേരത്തെ ബിജെപിയിലേക്ക് ഉൾപ്പെടെ പോകും എന്ന് പറഞ്ഞിട്ട് പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കിയിരുന്നു. അന്ന് ദിവ്യ അത് നിഷേധിച്ചെങ്കിലും തനിക്കെതിരെയുള്ള അന്വേഷണത്തിന്റെ മുനയൊടിക്കുകയായിരുന്നു ലക്ഷ്യം. ദിവ്യ പലതും തുറന്നു പറഞ്ഞാൽ പല ഉന്നത സിപിഎം നേതാക്കളും കുടുങ്ങും. ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗമായിട്ടാണ്. പാർട്ടി തനിക്കു സംരക്ഷണം ഒരുക്കണമെന്ന സമ്മർദ തന്ത്രമാണിത്.

BREAKING NEWS
ബിജെപി–അകാലിദൾ സഖ്യസാധ്യത വീണ്ടും സജീവം; അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ; പഞ്ചാബിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുമോ?
23 Oct 2026
BREAKING NEWS
മുഖത്തും ചുണ്ടുകളിലും ഗുരുതര പൊള്ളൽ; സംസാരിക്കാനും ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്; മുജ്തബ ഖമനേയിയുടെ ആരോഗ്യനിലയിൽ ദുരൂഹത തുടരുന്നു
23 Oct 2026
BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026