BREAKING NEWS

രാഹുലും പ്രിയങ്കാ ഗാന്ധിയും തമ്മിൽ പോര്, മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായി പ്രിയങ്ക വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് ബിജെപി

· · 1 min read
Share: Copied!

ഡൽഹി: കോൺഗ്രസിനുള്ളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിൽ വലിയ ഭിന്നതയെന്ന് ആരോപിച്ച് ബിജെപി. പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ഫോട്ടോ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ആരോപണം ഉന്നയിച്ചത്. മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനായി പ്രിയങ്ക ഗാന്ധി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും സഹോദരൻ രാഹുൽ ഗാന്ധിയിൽ പ്രിയങ്കയ്ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് ആരോപണം. ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്ന് ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് വിവാദം.

ആകെ 105 ചിത്രങ്ങളിൽ 74 എണ്ണവും മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടതായി റെയ്‌ഹാൻ വാദ്ര പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ പ്രിയങ്ക ഗാന്ധി, യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണിതെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ബിക്കാനീർ ഹൗസിൽ ഫോട്ടോ പ്രദർശനം നടത്താൻ ജൂൺ മാസത്തിലാണ് റെയ്‌ഹാൻ അപേക്ഷ സമർപ്പിച്ചതെന്ന് ബിജെപി വക്താവ് ചൂണ്ടിക്കാട്ടി. ഈ അപേക്ഷയിൽ പ്രകൃതി, വന്യജീവി, ശില്പങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് ഉള്ളടക്കം എന്ന് വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നില്ലെന്നും പ്രദീപ് ഭണ്ഡാരി ഇ-മെയിൽ രേഖകൾ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. തുടർന്നാണ് ഇദ്ദേഹം വിവാദത്തിന് പിന്നിൽ പ്രിയങ്ക ഗാന്ധിയാണെന്നും രാഹുലിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ മകനെ രാഷ്ട്രീയത്തിൽ ഇറക്കാൻ നടത്തുന്ന നീക്കമാണിതെന്നും ആരോപിച്ചത്. വിയറ്റ്‌നാം സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഈ വിഷയത്തിൽ സമൂഹമാധ്യമത്തിൽ ഒന്നും പ്രതികരിക്കാത്തതും അദ്ദേഹം ഇതിന് തെളിവായി ചൂണ്ടിക്കാട്ടി.

BREAKING NEWS
മുഖത്തും ചുണ്ടുകളിലും ഗുരുതര പൊള്ളൽ; സംസാരിക്കാനും ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്; മുജ്തബ ഖമനേയിയുടെ ആരോഗ്യനിലയിൽ ദുരൂഹത തുടരുന്നു
23 Oct 2026
BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026
BREAKING NEWS
പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്
23 Oct 2026