BREAKING NEWS

140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ്. മണിക്കൂറിൽ 140–150 കിലോമീറ്റർ വേഗത്തിലാണ് വാഹനം സഞ്ചരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അരക്കിലോമീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ട് വാഹനം പിന്നിട്ടതായും അന്വേഷണസംഘം പറയുന്നു. എന്നാൽ, വാഹനത്തിന്റെ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായിരുന്നുവെന്നാണ് തെളിവെടുപ്പിനിടെ പ്രതി സുഹൈൽ പൊലീസിനോട് പറഞ്ഞിരുന്നത്.

അപകടത്തിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് സുഹൈലിന്റെ സുഹൃത്ത് ജോയൽ പകർത്തിയ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. വീഡിയോയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ വ്യക്തമായി കാണാം. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ജോയൽ ദൃശ്യങ്ങൾ പകർത്തി സ്നാപ്ചാറ്റിലൂടെ അയച്ചിരുന്നു. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

അപകടസമയത്ത് ജോയൽ, നിനവ്, അമീൻ എന്നിവർ സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്നു. വാഹനത്തിന്റെ വേഗം ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ ലഭിക്കുന്നതിനായി ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) ജർമനിയിലേക്ക് അയയ്ക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ചശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറൂ. ഇതോടെ അപകടസമയത്തെ വാഹനവിവരങ്ങൾ ലഭിക്കാൻ കാലതാമസമുണ്ടാകും. ഇതിനിടെയാണ് ജോയലിന്റെ ഫോണിൽനിന്ന് അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

അതേസമയം, കേസിലെ പ്രതികൾ ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പുതിയ നീക്കം. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അടുത്തയാഴ്ച ഇരുപക്ഷത്തിന്റെയും വാദം കേൾക്കുമെന്നാണ് വിവരം.

അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അഡ്വ. ജോൺ എസ്. റാൽഫിനെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

BREAKING NEWS
‘ജയമാധവനെ കൊന്നത് ഞാനല്ല, പരാതി തന്ന അനിൽ തന്നെയായിരിക്കും’; കൂടത്തിൽ കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് രവീന്ദ്രൻ നായർ; ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ല
23 Oct 2026
BREAKING NEWS
‘സർജറിക്കൊപ്പം കത്രിക ഫ്രീയായി നൽകുന്ന പരിപാടി ഇപ്പോഴില്ല’; മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങൾക്ക് കെ. മുരളീധരന്റെ പരിഹാസം; ‘ കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്; സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല; മുൻ മന്ത്രിമാരെ ഇറക്കിയത് എന്നെ ഒതുക്കാൻ; പാർട്ടിയിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞവരാണ് അവർ‘
23 Oct 2026
BREAKING NEWS
ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാജ്യമാണ് മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നത്, സ്വന്തം സൈനികരുടെ മൃതദേഹങ്ങളെപ്പോലും തള്ളിക്കളഞ്ഞവരാണ് മതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും വാചാലരാകുന്നത്, ജമ്മു കശ്മീരിലേക്ക് കണ്ണോടിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ അതിക്രമം അവസാനിപ്പിക്കാന്‍ നോക്ക...
23 Oct 2026
BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026