BREAKING NEWS

സുഹൈലിന്റെ വാഹനത്തിലെ വിവരങ്ങൾ ലഭിക്കാൻ വൈകും; ഇഡിആർ പരിശോധന ജർമ്മനിയിൽ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഗോപികയുടെ കുടുംബം

· · 1 min read
Share: Copied!

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ നിർണായകമായ വാഹന വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിലെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) വിവരങ്ങൾ ജർമനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യുവിന്റെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ ബാധിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിവരം. ഇതോടെ അപകടസമയത്ത് വാഹനത്തിനുള്ളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ലഭിക്കുന്നതിന് കാലതാമസമുണ്ടാകും.

അതിനിടെ, അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കും കുടുംബം കത്തയച്ചു.

കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തേ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചത്. അതേസമയം, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് 19-കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വാഹനത്തിലെ ഇഡിആർ വിവരങ്ങൾ ലഭിക്കുന്നതും ജാമ്യാപേക്ഷയിലെ കോടതി തീരുമാനവും കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.

BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026
BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026
BREAKING NEWS
140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി
23 Oct 2026
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാ​ഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
23 Oct 2026