BREAKING NEWS

“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ… രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു, മോദി അതു ലംഘിച്ചു, എന്തേയന്ന് ഈ ചോദ്യം ചോദിക്കാതിരുന്നത്?- കോൺ​ഗ്രസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രയ്ക്ക് പോയെന്ന് ആരോപിച്ച് പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധി വിമാനത്തിലിരുന്ന് യാത്ര ചെയ്യുന്നതായി കരുതപ്പെടുന്ന വീഡിയോ എക്‌സിൽ പങ്കുവെച്ചാണ് ബിജെപി പരിഹാസവുമായി രംഗത്തെത്തിയത്. വിയറ്റ്‌നാമിലേക്കാണ് രാഹുൽ ഗാന്ധി പോയതെന്നാണ് വീഡിയോയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. എന്നാൽ യാത്രയുടെ ലക്ഷ്യസ്ഥാനം സംബന്ധിച്ച വിവരം സ്ഥിരീകരിച്ചിട്ടില്ല.

പ്രതിഷേധങ്ങളിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി ക്ഷീണിച്ചെന്നും അതിനാൽ വിശ്രമത്തിനായി വിദേശത്തേക്ക് പോയെന്നുമുള്ള പരിഹാസമാണ് ബിജെപി ഉയർത്തിയത്. “നുണകൾ പ്രചരിപ്പിച്ച് മടുത്തു. കുറച്ചുകാലം വിയറ്റ്‌നാം സന്ദർശിക്കാം. ആരാണ് അറിയാൻ പോകുന്നത്” എന്ന പരിഹാസക്കുറിപ്പോടെയാണ് ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വീഡിയോ പങ്കുവെച്ചത്. വിമാനത്തിൽ സഹയാത്രികൻ പകർത്തിയതെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളാണ് ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത്.

“രാഹുൽ ഗാന്ധി എല്ലാ തവണയും ഇങ്ങനെയാണ് ചെയ്യുന്നത്. ബിഹാറിൽ യാത്ര നടത്തിയതിനുശേഷം രണ്ട് മാസത്തോളം അവധിക്കായി വിദേശത്തേക്ക് പോയി. അന്നും വിയറ്റ്‌നാമിലേക്കായിരിക്കാം പോയത്. ഇപ്പോഴും അവിടേക്കുതന്നെയായിരിക്കാം പോയിരിക്കുന്നത്,” ബിജെപി വക്താവ് ആർ.പി. സിങ് ആരോപിച്ചു.

രാഷ്ട്രീയ പ്രവർത്തനങ്ങളിലെ കഠിനാധ്വാനം രാഹുൽ ഗാന്ധിക്ക് താങ്ങാനാകുന്നില്ലെന്നും ഇടയ്ക്കിടെ അവധിയെടുക്കുകയാണെന്നും ബിജെപി നേതാവ് ഷാസിയ ഇൽമിയും പരിഹസിച്ചു. “രാഹുൽ ഗാന്ധിക്ക് ഇനിയും മുന്നോട്ടുപോകാനായില്ല. എത്രത്തോളം കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹത്തിന് കഴിയുക? വോട്ട് മോഷണ വിവാദം ഒരു മറ മാത്രമാണ്. അദ്ദേഹം എത്ര മടിയനാണെന്ന് എല്ലാവർക്കുമറിയാം. ഇപ്പോൾ വീണ്ടും വിനോദയാത്ര തുടങ്ങിയിരിക്കുന്നു. രണ്ടാഴ്ച പോലും പ്രവർത്തിക്കാൻ കഴിയാതെയാണ് വീണ്ടും യാത്ര പോയിരിക്കുന്നത്. ഇത്തവണ വിയറ്റ്‌നാമിലേക്കാണ് പോയത്,” ഷാസിയ ഇൽമി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെ ബിജെപി അനാവശ്യ വിവാദമാക്കുകയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ആരാണ് എപ്പോൾ എവിടേക്ക് യാത്ര ചെയ്യുന്നതെന്നതിൽ എന്താണ് പ്രശ്‌നമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായും ലണ്ടനിലെ വിദ്യാർഥികളുമായും രാഹുൽ ഗാന്ധി സംവദിക്കാറുണ്ടെന്നും അവിടുത്തെ ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു. മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യാത്ത കാര്യങ്ങളാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രി വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നുവെന്നും എന്നാൽ മോദി ആ പാരമ്പര്യം ലംഘിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും സന്ദീപ് ദീക്ഷിത് ആരോപിച്ചു. അന്ന് ബിജെപി എന്തുകൊണ്ടാണ് ചോദ്യങ്ങൾ ഉയർത്താതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പ്രധാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറിൽ (SIR) ക്രമക്കേടുകൾ നടന്നുവെന്നാണ് രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും ആരോപണം. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

എന്നാൽ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തള്ളി. രാഹുൽ ഗാന്ധി നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. വോട്ടർപട്ടികയിലെ പരിഷ്‌കരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ചുള്ള പുതിയ വിവാദവും ഉയർന്നിരിക്കുന്നത്.

BREAKING NEWS
വിഎസിന്റെ മകൻ കേസിൽപെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ല, കോടിയേരിയുടെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളി എന്നാൽ പിണറായിയുടെ മകളുടെ കാര്യം വരുമ്പോൾ പാർട്ടി ന്യായീകരിക്കുന്നതെന്തിന്? ചോദ്യമുന്നയിച്ച് പാനൂരിൽ നിന്നുള്ള പ്രതിനിധി, മറുപ...
20 Oct 2026
BREAKING NEWS
കൊലപാതകം? തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ; മൃത​ദേഹം വയലിൽ; കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
20 Oct 2026
BREAKING NEWS
കിം ജോങ് ഉൻ കോമയിലെന്നും മരിച്ചെന്നും പ്രചാരണം; അഭ്യൂഹങ്ങൾക്കിടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ വാർത്ത:
20 Oct 2026
BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
20 Oct 2026