BREAKING NEWS

രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്ജിയെ വെർച്വൽ അറസ്റ്റിൽ കുടുക്കി 2.5 കോടി തട്ടി; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ; സംഘാംഗങ്ങൾ കൂടുതലും മലയാളികൾ

· · 1 min read
Share: Copied!

കൊച്ചി: വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കുടുക്കി 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന സംഘാംഗം കൊച്ചിയിൽ അറസ്റ്റിലായി. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബു (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.

കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തി സിറ്റി പൊലീസിന്റെ സഹായം തേടിയിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാജസ്ഥാൻ പൊലീസുമായി ചേർന്ന് വരാപ്പുഴയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് പ്രതികൾ രാജസ്ഥാനിലെ വിരമിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തിയത്. ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി വിശ്വസിപ്പിച്ചശേഷം 2.5 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്.

കേസിൽ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ട മറ്റ് സംഘാംഗങ്ങളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

സബ് ഇൻസ്പെക്ടർമാരായ അനൂപ് സി., ഹരീഷ്, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

BREAKING NEWS
കിം ജോങ് ഉൻ കോമയിലെന്നും മരിച്ചെന്നും പ്രചാരണം; അഭ്യൂഹങ്ങൾക്കിടെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ വാർത്ത:
20 Oct 2026
BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
20 Oct 2026
BREAKING NEWS
“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ... രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു,...
20 Oct 2026
BREAKING NEWS
‘രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, നീതിയില്ല’; ജന്തർ മന്തർ കേസിൽ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്
20 Oct 2026