BREAKING NEWS

ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നത്, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്, ഇവർക്ക് നേതൃത്വം വഴങ്ങരുതായിരുന്നു, ‘ഇരു സമസ്തകളെയും ഒഴിവാക്കാൻ ഗൂഢാലോചന നടന്നു- റഹ്മത്തുല്ല സഖാഫി!! ലീഗ് നേതൃത്വം ഇന്ന്

· · 1 min read
Share: Copied!

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ ലീഗിനെതിരെ വീണ്ടും വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം രം​ഗത്ത്. ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നതെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പരിഹസിച്ചു.

ഇരു സമസ്തകളെയും കബളിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. സമസ്തകളുടെ സാന്നിധ്യം ഇല്ലാതാക്കാൻ ഗൂഢാലോചന നടന്നു. സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്. ഇവർക്ക് വഴങ്ങരുതായിരുന്നു എന്നും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

അതേസമയം ലീഗ് നേതൃത്വം ഇന്ന് വൈകിട്ട് മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്‌ഐആർ, എഫ്‌സിആർഎ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ സമന്വയം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നാണ് സാദിഖലി തങ്ങൾ മതസംഘടനകൾക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ വഖഫ് ബോർഡ് പുനഃസംഘടനയിൽ എതിർപ്പുയർത്തുന്ന കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.

’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം

BREAKING NEWS
സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും കേസ് കോടതിയിൽ പരി​ഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റിന് നേരെ വധഭീഷണി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് !! നേതാക്കളുടെ മോചനം ഓരോരോ കാരണം ചൂണ്ടിക്കാട്ടി അധികൃതർ മനഃപൂർവം വൈകിപ്പിക്കുകയാണ്- സിജെപി
19 Oct 2026
BREAKING NEWS
നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവും, അഴിമതിക്കാരെ സിപിഐ(എം) ഇറക്കിവിടുമോ എന്നതാണ് കേരളം ഉത്തരം തേടുന്ന ചോദ്യം, പ്രതിപക്ഷനേതാവ് തന്നെ സകുടുംബം അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുകയാണ്- കെ കെ രമ
19 Oct 2026
BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026
BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
19 Oct 2026