BREAKING NEWS

പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

· · 1 min read
Share: Copied!

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ മൊഴി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു. ഇവർക്ക് മറ്റ് നാല് കുഞ്ഞുങ്ങൾ കൂടിയുണ്ട്. താരയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രണ്ട് വയസ്സുകാരന്റെ മരണം സംഭവിച്ചത്.

കുഞ്ഞുങ്ങളെ ദമ്പതികൾ ശരിയായി പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ടിരുന്നു. തുടർന്ന് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം മടങ്ങിയെത്തിയ ദമ്പതികൾ വീണ്ടും വാടകവീട്ടിൽ താമസിക്കുകയായിരുന്നു.

ഇതിനിടെയുണ്ടായ കുഞ്ഞിന്റെ മരണമാണ് നാട്ടുകാരിൽ സംശയമുയർത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്നും മരണകാരണം എന്താണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും പോലീസ് അന്വേഷണത്തിനും ശേഷമേ വ്യക്തമാകൂ.

 

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026
BREAKING NEWS
ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും
18 Oct 2026