BREAKING NEWS

പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ചതിനാലാണ് ഞങ്ങൾ ഇടപെട്ടത്, പോലീസുകാർ അവരുടെ ജോലി ശരിയായി ചെയ്യാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും…ഡൽഹിയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിങ്കി ഭയ്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെയുള്ള ആക്രമണങ്ങളുടെ മുഴുവൻ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതായി ഹിന്ദു രക്ഷാ ദൾ. കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഭൂപേന്ദ്ര തോമർ പറഞ്ഞു. ഔട്ട്‌ലുക്കിന്’ നൽകിയ അഭിമുഖത്തിലാണ് ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഘടനാ മേധാവി ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യ പ്രഖ്യാപിച്ചത്.

പോലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും സനാതന ധർമത്തിനും ഹിന്ദുത്വത്തിനും എതിരായി പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും അതു ബിജെപിക്കാരായാലും പാഠം പഠിപ്പിക്കുമെന്നും ഭൂപേന്ദ്ര പറഞ്ഞു.

പോലീസുകാർക്ക് അവരുടെ ജോലി ശരിയാംവണ്ണം ചെയ്യാനറിയാത്തതുകൊണ്ടാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടി വന്നത്. ഞങ്ങളുടെ സംഘടനയ്ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല, ബിജെപി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും തല്ലും. പോലീസിന് ഭരണഘടനയോടാണ് ഉത്തരവാദിത്തം. എന്നാൽ ഞങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ല. സനാതന ധർമത്തെ മാത്രമാണ് പിന്തുടരുന്നത്. സനാതന ധർമത്തെ സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഞങ്ങളുടെ പ്രവർത്തകരുടെ കുടുംബച്ചെലവും കേസുകളുടെ നിയമച്ചെലവും സംഘടന തന്നെ വഹിക്കും- ഭൂപേന്ദ്ര തോമർ പറഞ്ഞു.

അതുപോലെ തനിക്കെതിരെ അൻപതിലധികം കേസുകൾ നിലവിലുണ്ടെങ്കിലും അതിലൊന്നും ഭയമില്ലെന്നും, രാജ്യത്തെ സംരക്ഷിക്കാൻ അയ്യായിരം കേസുകൾ വന്നാലും തങ്ങളുടെ പ്രവർത്തനം തുടരുമെന്നും ഭൂപേന്ദ്ര തോമർ പറഞ്ഞു. 2020-ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും തങ്ങൾക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരായ ആളുകളും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും ഇവർക്കെതിരെ തുടർന്നും പ്രവർത്തിക്കുമെന്നും ഭൂപേന്ദ്ര തോമർ കൂട്ടിച്ചേർത്തു.

ഇതെന്ത് കണക്കാണ്? 25 കിലോമീറ്റർ എ.സി റോഡ് നിർമാണത്തിന് 647 കോടി രൂപയോ? വിജിലൻസ് അന്വേഷണം വേണം’: മന്ത്രി പി.കെ. ബഷീർ

BREAKING NEWS
ഒരു കഷ്ണം തക്കാളി പോലുമില്ലാത്ത തക്കാളി സോസ്! ഉരുളക്കിഴങ്ങ് പേസ്റ്റും കൃത്രിമ നിറങ്ങളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്; ഗുജറാത്തിൽ ഫാക്ടറി പൂട്ടിച്ചു; പിടിച്ചെടുത്തത് 5000 കിലോയുടെ വ്യാജ ഉത്പന്നങ്ങളും 5000 കിലോയോളം വരുന്ന അസംസ്കൃതവസ്തുക്കളും
18 Oct 2026
BREAKING NEWS
നിങ്ങള്‍ ഈ നഗരത്തെ നശിപ്പിക്കുകയാണ്, കയ്യില്‍ തോക്കുമായി മയക്കുമരുന്നു വിൽപന കേന്ദ്രത്തിലേക്ക് കയറിചെന്ന് ബംഗ്ലാദേശ് മന്ത്രി, ആറുപേരെ പിടികൂടി
18 Oct 2026
BREAKING NEWS
’പ്രതിഷേധക്കാരെ ആക്രമിച്ചത് ഞങ്ങളാണ്; സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുന്നവരെയും സംസാരിക്കുന്നവരെയും പാഠം പഠിപ്പിക്കും’ : ഹിന്ദു രക്ഷാ ദൾ മേധാവി പിങ്കി ഭയ്യ
18 Oct 2026
BREAKING NEWS
ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ല, സിപിഐഎം ഇതുകണ്ട് പഠിക്കണം, തനിക്ക് ആരോടും വൈരാഗ്യമില്ല, ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ?? മാത്യു കുഴല്‍നാടന്‍ പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം, ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല- ചാണ്ടി ഉമ്മന്‍
18 Oct 2026