BREAKING NEWS

മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹത, മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യത!! ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി… അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയില്ല, മന:പൂർവമുള്ള നരഹത്യ നിലനിൽക്കില്ല- പ്രതിഭാ​ഗം

· · 1 min read
Share: Copied!

അങ്കമാലി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്നുപേർ മിനി കൂപ്പർ മരിച്ച കേസിൽ പ്രതികളായവരുടെ ജാമ്യാപേക്ഷയിൻമേൽ വാദം പൂർത്തിയായി. ഇന്ന് കോടതി വിധി പറയും. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവർ അഭിഭാഷകർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയാണ് അങ്കമാലി കോടതി വെള്ളിയാഴ്ച പരിഗണിച്ചിരുന്നു. ഇന്നലെ വൈകീട്ട് മൂന്നിന് ആരംഭിച്ച വാദം ആറരയ്ക്കാണ് അവസാനിച്ചത്.

അതേസമയം 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ കേസിൽ ആദ്യം എഫ്ഐആർ ഇട്ടപ്പോൾ തന്നെ 105-ാം വകുപ്പ് ചുമത്തുകയായിരുന്നു. ഇത് നിലനിൽക്കില്ല. മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹതയുണ്ട്. മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. മാത്രമല്ല അപകടസമയത്ത് വാഹനത്തിന്റെ വേഗം എത്രയായിരുന്നു എന്നത് സംബന്ധിച്ച് തെളിവുകൾ സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മുൻപ് ഒരു ചെറു പരാതി പോലും ഒന്നാം പ്രതിക്കെതിരേ ഇല്ലാതിരുന്നിട്ടും തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തിയെന്നും പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു.

അതുപോലെ അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയില്ല. ഒന്നാംപ്രതിയുടെ കുടുംബത്തിനു നേരെ വലിയതോതിൽ ആക്രമണം നടത്തുകയാണ്. സാമൂഹിക മാധ്യമങ്ങളും മറ്റും ഏറ്റെടുത്ത് സംഭവം മറ്റൊരു തലത്തിലേക്ക് ഉയർത്തിയതാണെന്നും പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു. കാറിൽ ഒന്നിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാം. രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ കാറിലെ യാത്രക്കാരാണ്. ഇവർ കാറോടിച്ച ഒന്നാം പ്രതിയെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്നാണ് ആരോപണം.

എഫ്ഐആറിന് അടിസ്ഥാനമായ സാക്ഷി മൊഴിയിൽ ഇതൊന്നും പറയുന്നില്ല. കൂടാതെ പിതാവ് രക്ഷിക്കുമെന്ന് പറയുന്നതായി വ്യാപകമായി പ്രചരിച്ചു. അങ്ങനെയെങ്കിൽ അപകടം നടന്നിടത്തു നിന്ന് പ്രതി ഓടിപ്പോകുമായിരുന്നല്ലോ. വേഗം തെളിയിക്കുന്ന എന്ത് രേഖയാണുള്ളത്. സിസിടിവി ക്യാമറ ഉണ്ടെന്ന് പറയുന്നു. എന്നാൽ തെളിവുകളൊന്നും ഹാജരാക്കിയിട്ടുമില്ല. സീൻ മഹസർ ഒളിപ്പിച്ചുവെച്ചെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം കേസന്വേഷണം മുന്നോട്ടുപോകുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

പ്രതികൾ അമിതമായി മദ്യപിച്ചിരുന്നു. പ്രതികൾ 18 വയസ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിയാവുന്നവരാണ് പ്രതികൾ. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം തന്നെ കൊല്ലപ്പെട്ട മുന്നുപേരുടെയും പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടനെ ഹാജരാക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി

BREAKING NEWS
പിണറായിക്കെതിരെ ഇഡിയുടെ നിർണായക നീക്കം! ചോദ്യംചെയ്യലിന് സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത സംഘം കൊച്ചിയിലെത്തും; തീർത്തും ഒരുക്കത്തോടെയുള്ള നീക്കങ്ങൾ
17 Oct 2026
BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026