BREAKING NEWS

എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി

· · 1 min read
Share: Copied!

കാസർകോട്: തളങ്കരയിലെ എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു ഉത്തരവ്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ആർഎസ്എസ് -ബിജെപി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് വെറുത വിട്ടത്. ഇതിൽ കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം 2014 ഡിസംബർ 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദിനെ വെട്ടിക്കൊല്ലുകയായികുന്നു. സൈനുൽ ആബിദിന്റെ പിതാവ് കെ.എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ ആർഎസ്എസ് പ്രവർത്തകർ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് 2 വർഷം മുൻപ് മുഹമ്മദ് കുഞ്ഞി കർണാടകയിൽ നടന്ന ഒരു വാഹന അപകടത്തിൽ മരിച്ചിരുന്നു.

പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ

BREAKING NEWS
'2029ൽ ഭരണമാറ്റം ഉറപ്പ്, ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല;നമുക്ക് അംബേദ്കറും ഗാന്ധിയും ഭഗത് സിങ്ങുമുണ്ട്; ഭരണഘടനയും വോട്ടവകാശവുമുണ്ട്': പ്രകാശ് രാജ്
17 Oct 2026
BREAKING NEWS
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേ​ഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് 18 കാരന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന യുവാവിന് ​ഗുരുതര പരുക്ക്
17 Oct 2026
BREAKING NEWS
ഭർത്താവ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ, ഭാര്യയ്ക്ക് വൃക്കരോ​ഗം; മകനും മരുമകളും ചോറ്റാനിക്കരയിൽ പോയി വന്നപ്പോൾ ഇരുവരും ജീവനൊടുക്കിയ നിലയിൽ
17 Oct 2026
BREAKING NEWS
ഇഡി വീട്ടിലെത്തി, പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈപ്പറ്റാതെ വീട്ടുകാർ, നോട്ടീസ് വീട്ടിൽ പതിച്ച് മടങ്ങി... 23 ന് നേരിട്ട് ഹാജരാകാൻ നിർദേശം!! കേസ് സുപ്രിം കോടതിയുടെ പരി​ഗണനയിൽ, ഇഡിക്കു മുന്നിൽ ഹാജരാകുന്ന തീരുമാനം പിന്നീട്
17 Oct 2026