BREAKING NEWS

പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റൂ……… 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് തിരികെ കൊണ്ടുപോയി, അവനാണ് എല്ലാം ചെയ്തത്, പ്രതിക്കെതിരെ ഇടുക്കിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

· · 1 min read
Share: Copied!

ഇടുക്കി: പതിനെട്ടുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പത്തൊൻപതുകാരനായ ആൺസുഹൃത്ത് അറസ്റ്റിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആൺസുഹൃത്തും രാജാക്കാട് സ്വദേശിയുമായ നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പ്ളയിലാണ് നിത്യയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് നിത്യയെ കാണാതാകുന്നത്. പിന്നീട്, ഇടുക്കി പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയും അന്വേഷണത്തിൽ നിത്യയുടെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിയുകയുമായിരുന്നു.

നിഷാന്ത് കുറ്റം സമ്മതിച്ചിട്ടുണ്ട്. നിത്യയും നിഷാന്തും ദീർഘനാളായി പ്രണയത്തിലായിരുന്നെന്നും ഇവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഒരുതവണ നിത്യ, നിഷാന്തിനൊപ്പം ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം, പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കാരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ‘നാലുദിവസമായി കുട്ടിയെ കാണാതായിട്ട്. തിങ്കളാഴ്ചയാണ് കാണാതാകുന്നത്. തേനി പോലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെക്കുറിച്ച് വിവരങ്ങളും നൽകിയിരുന്നു.

എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള പ്രതികരണവും ഉണ്ടായില്ല. മഹാ, സന്തോഷ്, നിഷാന്ത് ഈ മൂന്നു പേരാണ് പ്രതികൾ. രാത്രി 12 മണിക്ക് സന്തോഷ് വിളിച്ച് പറഞ്ഞിട്ടുണ്ട്. അവനാണ് എല്ലാം ചെയ്തത്. മഹാ എന്ന് പറഞ്ഞ പെൺകുട്ടി ഇതൊക്ക വന്ന് കാണണം. നേരത്തെ തന്നെ ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ കുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പ്രായപൂർത്തി ആയാൽ അല്ലേ കെട്ടിച്ചു കൊടുക്കാൻ പറ്റുക. ഇതിന് മുമ്പ് രണ്ട് ദിവസം നിഷാന്തിനൊപ്പം കുട്ടി വന്ന് നിന്നിരുന്നു. 18 വയസ് കഴിഞ്ഞ് കെട്ടിച്ചു തരാം. സന്തോഷമായി ജീവിച്ചാ മതി എന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോകുകയായിരുന്നു’- പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.

BREAKING NEWS
ദേശീയ പതാകയേന്തി അണിനിരന്ന് സിജെപി; ’തിരംഗാ മാർച്ച് നടത്തരുതെന്ന മുന്നറിയിപ്പ് ലംഘിച്ചു’, തടഞ്ഞ് പോലീസ്, സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ കസ്റ്റഡിയിൽ
16 Oct 2026
BREAKING NEWS
അനാവശ്യമായ അസ്വസ്ഥകള്‍ സൃഷ്ടിക്കുന്നു, പാര്‍ട്ടിക്ക് വിധേയമാകണം, രമ്യ ഹരിദാസിനെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍
16 Oct 2026
BREAKING NEWS
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, കാത്തിരുന്നു കാണാം, സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവർത്തിക്കൂ, പിണറായിക്കെതിരായ ഇഡി സമന്‍സില്‍ രമേശ് ചെന്നിത്തല
16 Oct 2026
BREAKING NEWS
‘തിരംഗ മാർച്ചിൽ നിന്നും പിന്മാറണം, നടത്തരുത്’; അഭിജീത് ദിപ്‌കെയുടെ വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ്; നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരരുത്, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അറിയിപ്പ്
16 Oct 2026