LATEST UPDATES

ഒരിക്കൽ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞുനിന്നത് ഭർത്താവ് പകുത്തു നൽകിയ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെയെത്തിയതിലൂടെ… അധ്യാപികയെ കാണാതായിട്ട് 11 ദിവസം, അനുവിന്റെ തിരോ​ധാനത്തിൽ ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ വടകര സ്വദേശിക്ക് പങ്കുണ്ടെന്ന സംശയത്തിൽ കുടുംബവും സഹപ്രവർത്തകരും

· · 1 min read
Share: Copied!

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് കാലത്ത് സ്കൂളിൽ പോയ അധ്യാപികയായ യുവതിയെ കാണാതായിട്ടു ദിവസം 11 ആയിട്ടും തുമ്പുകണ്ടെത്താനാകാതെ പോലീസ്. മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപികയായ അനുമോളെ ഈ മാസം അഞ്ചിനു ജോലിക്കായി പോയ ശേഷമാണ് കാണാതായത്.

ഒരു സമയത്ത് തൊട്ടിൽപാലത്തെ അനു ടീച്ചർ വാർത്തകളിൽ നിറഞ്ഞിരുന്നത് ഗുരുതരമായ കരൾ രോഗത്തെ തുടർന്നു ഭർത്താവ് സുഭാഷിന്റെ കരളിന്റെ കഷ്ണവുമായി ജീവിതത്തിലേക്കു തിരികെ വന്ന വാർത്തയിലൂടെയായിരുന്നു. കഴിഞ്ഞ അഞ്ചിനു പതിവുപോലെ ജോലി ചെയ്യുന്ന സ്കൂളിലേക്കു പോയതാണു അനു. വൈകീട്ട് ക്ലാസ് കഴിഞ്ഞതിനുശേഷം തിരികെ വീട്ടിലെത്തിയില്ല. ഇതോടെ അന്നു വൈകീട്ടു തന്നെ കുടുംബം തൊട്ടിൽപാലം പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ‌ ഇപ്പോൾ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണു കുടുംബത്തിന്റെ പരാതി. പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഹൈക്കോടതിയിൽ ഹെബിയസ് കോർപ്പസ് ഹർജി നൽകി കാത്തിരിക്കുകയാണു കുടുംബം. ഇതിനിടെ നാദാപുരം ഡിവൈഎസ്പി മോശമായി പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു. കാണാതാവുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അനുവിനൊപ്പം വടകര തൊടന്നൂർ സ്വദേശിയെ കണ്ടിരുന്നതായും അതിൽ ദുരൂഹതയുണ്ടെന്നുമാണു കുടുംബവും സഹപ്രവർത്തകരും ആരോപിക്കുന്നത്. വടകര സ്വദേശി ലഹരിക്കേസിൽ നേരത്തെ അറസ്റ്റിലായ ആൾ കൂടിയാണ് അനുവിന്റെ കൂടെയുണ്ടായിരുന്നതെന്നും പറയപ്പെടുന്നു. അധ്യാപികയുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കണെമന്ന ആവശ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

 

BREAKING NEWS
സുഹൈൽ മൂന്നു ജീവനുകളെടുക്കുന്നതിന് മുൻപ് അമിതമായി മദ്യപിച്ചിരുന്നു... പരിശോധനാ ഫലം പുറത്ത്!! രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധന നടത്തിയാലേ വ്യക്തമാകൂ...സുഹൈലും കൂട്ടുപ്രതികളും മുടിമുറിച്ചത് സാധാരണ നടപടിക്രമം മാത്രം
16 Oct 2026
BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026