BREAKING NEWS

വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ

· · 1 min read
Share: Copied!

തൃശൂർ: വലപ്പാട് ബീച്ചിൽ യുവതിയെയും നാലര വയസുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊന്നതിന്റെ നടുക്കം മാറാതെ ബന്ധുക്കൾ. യുവാവിന് മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഉണ്ടായിരുന്നില്ലെന്നും, യുവതി ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് ഇഷ്ടപ്പെടാത്തതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നും കൊല്ലപ്പെട്ട വിസ്മയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചതിനുശേഷം മുറിക്കകത്തു കയറിയ സമയത്താണ് അക്രമം നടന്നത്.

യുവതിയുടെ നിലവിളി കേട്ട് മുറിയുടെ അടുത്തെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നാണ് അകത്തു കടന്നതെന്ന് ബന്ധു വെളിപ്പെടുത്തി. നാലര വയസുള്ള പിഞ്ചുകുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചതാണ് തങ്ങളെ ഏറെ വേദനിപ്പിച്ചതെന്നും അവർ പറഞ്ഞു.

സുഹൃത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വീട്ടിൽ നേരത്തെയും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇതിന്റെ തുടർച്ചയാണ് അക്രമത്തിൽ കലാശിച്ചതെന്നുമാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ, മകൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച വിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്

BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026
BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026