BREAKING NEWS

പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ?? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ പിണറായി രാജിവെക്കണം, ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം, ഇവർ രണ്ടല്ല ഒന്നാണ്, സിപിഐഎം പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് മാറി- ഷോണ്‍ ജോര്‍ജ്

· · 1 min read
Share: Copied!

കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാം എങ്കിൽ പിണറായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ല. പിണറായിക്കെതിരെ നടപടി എടുക്കാൻ ആകാത്ത അവസ്ഥ ആണ് കോൺഗ്രസിന്.

വീഡി സതീശൻ ഗവണ്മെന്റ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ല. കഴിഞ്ഞ 35 ദിവസം നടന്ന കാര്യങ്ങൾ അതാണ് വ്യക്തമായത്. FIR ഇട്ട ശേഷവും പിണറായിയെ സഹായിക്കാൻ ആണ് സതീശൻ ശ്രമിച്ചത്. പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ. പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് സിപിഐഎം മാറി. സിപിഎം ഇടപെട്ടില്ല എങ്കിൽ LDF ഇടപെടണമെന്ന് ഷോൺ ആവശ്യപ്പെട്ടു. ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം. അതാണ് പിണറായിയെ സതീശൻ സഹായിക്കുന്നത്. എല്ലാവരെയും കേട്ട ശേഷം ആണ് വിധി.

ഇവർ രണ്ടല്ല ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നത് ആണ് നടപടി. പ്രാഥമിക അന്വേഷണം പറഞ്ഞു ദിവസങ്ങൾ ആയിട്ടും ഒരാളുടെ മൊഴി എടുക്കാൻ പോലും SIT തയാറായില്ല. ഒത്തുകളി ആണ് കേസിൽ നടക്കുന്നത്, ഹവാല എന്ന് കേട്ടാൽ ലീഗിന് വലിയ ഭയം ആണ്. അത് കൊണ്ട് കൂടിയാണ് പിണറായിയെ രക്ഷിക്കാൻ ശ്രമം നടന്നത്. സഖാവ് വിഎസ് ജീവിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. കേസ് അങ്ങനെ നീണ്ടു പോകാൻ അനുവദിക്കില്ല. പിണറായിയെ ജയിലിൽ അടക്കുമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്കാണ്. അത് ബിജെപി പാലിക്കുമെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026
BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026