Uncategorized

ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,

· · 1 min read
Share: Copied!

ചെന്നൈ: മൈലാപ്പൂരിലെ ഉയരപ്പാതയിലുള്ള റെയിൽവേ സ്റ്റേഷനിൽ ശുചിമുറി തേടിയ വീട്ടമ്മ, പ്ലാറ്റ്ഫോമിനു സമീപമുള്ള ഇരുട്ടു മുറിയിലെ ഗർത്തത്തിലൂടെ 60 അടിയോളം താഴേക്കു വീണു മരിച്ചു. നാലു ദിവസത്തിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. മൈലാപ്പൂരിലെ മാസ് റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (എംആർടിഎസ്) സ്റ്റേഷനിലുണ്ടായ സംഭവത്തിൽ പള്ളിക്കരണെ ബാലാജി നഗർ സ്വദേശി വി.വിജയയാണ് (55) മരിച്ചത്. ഓമന്തുരാർ ഗവ. ആശുപത്രിയിലേക്കു പോകാനായി മകളോടൊത്ത് വ്യാഴാഴ്ചയാണ് വിജയ വേളാച്ചേരിയിൽ നിന്ന് ട്രെയിൻ കയറിയത്.

യാത്രയ്ക്കിടെ വിജയക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്നു ഇരുവരും മൈലാപ്പൂർ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ശുചിമുറിയിലേക്കു പോയ വിജയ മടങ്ങിയെത്താതായതോടെ പരിഭ്രാന്തയായ മകൾ പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. വിജയയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ വിവിധയിടങ്ങളിൽ എംആർടിഎസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വരെ പതിച്ച് ബന്ധുക്കൾ അന്വേഷണം നടത്തി.

ഇതിനിടെയാണ് സ്റ്റേഷൻ പരിസരത്ത് ദുർഗന്ധം അനുഭവപ്പെട്ടതും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതും. സംഭവത്തിനു ശേഷം അധികൃതർ ഈ മുറിയുടെ വാതിൽ താഴിട്ടു പൂട്ടി.

Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026
Uncategorized
കഴുത്തിനടിയില്‍ ഇലക്ട്രിക് ഹോട്ട് ബാഗ് വച്ചുറങ്ങി, 30കാരന്‍ ഷോക്കേറ്റ് മരിച്ചു
10 Oct 2026
BREAKING NEWS
ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി
07 Oct 2026
Uncategorized
'രതീഷ് ആർ. നായർ പക്കാ ബിജെപിക്കാരൻ, രാഷ്ട്രീയക്കാരനെയൊന്നും ഇത്തരം പോസ്റ്റിലേക്ക് വെക്കില്ല, പിരിച്ചുവിടും... എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ല'- കെ മുരളീധരൻ
07 Oct 2026