BREAKING NEWS

ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്… ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ

· · 1 min read
Share: Copied!

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖ. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നും ശ്രീലേഖ പരിഹസിച്ചു. പുനലൂരിൽ നടന്ന ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഇവിടെ കേരളത്തിൽ ധൂർത്തിന്റെ ദുർഭരണവും, അങ്ങ് ഡൽഹിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾ ചേർന്ന് പാറ്റകളോടൊപ്പം ചേർന്ന് പ്രക്ഷോഭം നടത്തുകയുമാണ്. ഈ എസ്‌ഐആർ എന്നുപറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകൾ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടു കൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ ഭാരതം ജനാധിപത്യ രാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടർ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ 10 വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ് എസ്ഐആർ. ഇന്റൻസീവ് റിവിഷൻ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം.

ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്. ഇത് തടയുന്നതിനായാണ് എസ്‌ഐആർ പോലൊരു വിജയകരമായ സംവിധാനം കൊണ്ടുവന്നിട്ടുള്ളതെന്നും ശ്രീലേഖ പറഞ്ഞു.

‘ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തിൽ നന്ദി പറയുകയാണ് വേണ്ടത്. എൽഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തീകരിച്ചത്. എന്നിട്ടിപ്പോ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ? അവരോടൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. എന്താണ് അദ്ദേഹമവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്? മയക്കുമരുന്ന് അമിതമായ അളവിൽ ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് അദ്ദേഹമവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.’ അവർ കൂട്ടിച്ചേർത്തു.

BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026