BREAKING NEWS

ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെർലിൻ: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്.

ഇവരുടെ കൂടെയുണ്ടായിരുന്ന അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ ഒരു റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുൻപാണ് ജർമനിയിലെത്തിയത്. അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്. രണ്ടാഴ്ച മുൻപാണ് സിവിൻ ജോണി ജർമനിക്കു പോയത്.

അതേസമയം ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു.

മുകളിലുള്ള ഫ്ലാറ്റിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്ന കാര്യത്തിൽ വ്യക്തത വന്നി‌ട്ടില്ല. അപകടത്തിനു പിന്നാലെ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു

BREAKING NEWS
അമേരിക്ക മാറി ചിന്തിച്ചു തു‌ടങ്ങി, ട്രംപിനെ ചതിച്ചത് ഏകാധിപത്യ സ്വഭാവമോ? അധികാരത്തിലേറിയത് പണപ്പെരുപ്പം നിയന്ത്രിക്കും, ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ!! താങ്ങാനാവാതെ നിത്യോപയോഗ സാധനങ്ങളുടെ വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്...
04 Nov 2026
BREAKING NEWS
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കും, പിന്നാലെ ലൈംഗിക ചുവയോടെയുള്ള സംസാരം, വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കും, വിസമ്മതിച്ചപ്പോൾ അശ്ലീലം പറഞ്ഞു,നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന ദുരനുഭവം, നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി യുവതി
04 Nov 2026
BREAKING NEWS
എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നട...
04 Nov 2026
BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെ...
04 Nov 2026