BREAKING NEWS

‘നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്’…  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത് പൊട്ടിക്കരഞ്ഞുകൊണ്ട്

· · 1 min read
Share: Copied!

കൊല്ലം; ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിക്കു (48) നേരെ അസഭ്യവർഷവും ചീമുട്ടയേറും. തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ശാപവാക്കുകളുമായി രാജുവിന്റെ സഹോദരിയും നാട്ടുകാരും രം​ഗത്തെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിൽ പ്രവേശിച്ചത്. ചീമുട്ട കൊണ്ട് തലയു‌‌‌ടെ പിൻഭാ​ഗത്ത് ഏറുകിട്ടിയതോ‌ടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത്.

അതേസമയം ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരണപ്പെട്ടത്. സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറയുന്നു. 3ന് പുലർച്ചെ ലേഖയും വീടിനടുത്തു താമസിക്കുന്ന ഭർതൃസഹോദരൻ ബൈജുവും ചേർന്നു രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കുന്നതിനിടെ കുഴഞ്ഞുവീണെന്നാണു ലേഖ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ രാജുവിന്റെ കഴുത്തിൽ പാട് കണ്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തി.

കഴുത്തിൽ ശക്തിയായി അമർത്തിയതാണു മരണകാരണമെന്നും കുഴഞ്ഞുവീണതിന്റെ സൂചനകൾ ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പോലീസിനെ അറിയിച്ചതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

വീട്ടിൽ രാജുവും ലേഖയും മാത്രമായിരുന്നു താമസം. ഏക മകൾ ബന്ധുവീട്ടിൽ നിന്നു പഠിക്കുകയാണ്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. രാജുവിന് അടുത്തിടെ ലഭിച്ച കുടുംബ സ്വത്ത് തന്റെ പേരിലേക്കു മാറ്റണമെന്നു ലേഖ ആവശ്യപ്പെട്ടതിനെച്ചൊല്ലിയും തർക്കമുണ്ടായി. സംഭവദിവസം പുലർച്ചെ 5നു വഴക്കിനെ ത്തുടർന്നു രാജു ലേഖയെ മർദിച്ചതായും പറയുന്നു. തുടർന്നായിരുന്നു കൊലപാതകം നടത്തിയത്.

 

BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026