BREAKING NEWS

മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി… മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ

· · 1 min read
Share: Copied!

അങ്കമാലി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെ നാല് പ്രതികളെയും കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി. പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നടന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് നാളെ വൈകിട്ട് അഞ്ച് വരെ പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ അനുവദിച്ചത്.

ഇതിനിടെ, പ്രായപൂർത്തിയാകാത്തവർക്കും നിയമപരമായ പ്രായപരിധി തികയാത്തവർക്കും മദ്യം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾക്ക് മദ്യം വിളമ്പിയ മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മിഷണർ ആർ. സാംബശിവറാവുവിന്റെ ഉത്തരവു പ്രകാരം റദ്ദാക്കി.

നിലവിൽ ആലുവ ഡിവൈഎസ്പി ബൈജു എം. പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാള പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടമുണ്ടാക്കിയ ആഡംബര കാറിലെ ‘ഇവൻറ് ഡാറ്റാ റെക്കോർഡർ’ (Event Data Recorder) സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പോലീസ് പരിശോധിച്ചുകഴിഞ്ഞു. കാറിന്റെ വേഗതയും സഞ്ചരിച്ച പാതയും സംബന്ധിച്ച നിർണായക വിവരങ്ങൾ ഇതിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

അതേസമയം അപകടം നടന്ന സ്ഥലം, പ്രതികൾ മദ്യപിക്കാൻ എത്തിയ ബാറുകൾ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനോടൊപ്പം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. മരിച്ചവരുമായി പ്രതികൾക്ക് മുൻകാല ബന്ധങ്ങളോ, മറ്റ് ഗൂഢാലോചനകളോ ഉണ്ടോയെന്നടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നാളെ വൈകിട്ട് കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും

BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026