BREAKING NEWS

ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു… പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പവനും 50,000 തട്ടിയ കേസിൽ

· · 1 min read
Share: Copied!

കൊടുങ്ങല്ലൂർ: എറിയാട് പിഎസ്എൻ കവല പഴൂപറമ്പിൽ മുഹമ്മദ് അസ്‌ലം (18) തൂങ്ങിമരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രം​ഗത്ത്. അസ്‌ലമിന്റെ പിതാവ് നൗഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു ഭീഷണിപ്പെടുത്തി 20 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നെന്ന കേസിലാണ് കഴിഞ്ഞ മാസം മുഹമ്മദ് അസ്‌ലം, സഹോദരൻ മുഹമ്മദ് സഹൽ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം സഹലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് പിതാവിന് പോലീസ് സ്റ്റേഷനിൽ പോകാൻ പറ്റാതെ വന്നപ്പോൾ അനിയൻ അസ്‌ലം പോലീസ് സ്റ്റേഷനിലേക്കു പോവുകയായിരുന്നു. അവിടെ ചെന്നപ്പോൾ സഹോദരനെ ക്രൂരമായി മർദിക്കുന്നത് കണ്ട് അനിയൻ കുറ്റമേറ്റെടുക്കുകയായിരുന്നുലെന്നാണ് പിതാവ് മാധ്യമങ്ങളോ‌ട് പറഞ്ഞത്.

കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയായ അസ്‌ലത്തെ ജാമ്യം ലഭിച്ചു പുറത്തിറങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ജയിലിൽ കഴിയുന്ന സഹോദരൻ മുഹമ്മദ് സഹലിനെ ജയിലിൽ പോയി കണ്ട് തിരിച്ചെത്തിയശേഷമാണ് അസ്‌ലം ജീവനൊടുക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 27ന് പൊലീസ് പിടികൂടിയ തന്റെ മക്കളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് നൗഷാദ് ആരോപിക്കുന്നത്.

മാത്രമല്ല മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചെന്നും മരിച്ച അസ്‌ലമിനെ ക്രൂരമായി മർദിച്ചെന്നും പറയുന്നു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി പിന്നീട് സ്വർണാഭരണവും പണവും കബളിപ്പിച്ചെടുത്തെന്ന പരാതിയിലാണ് കേസെടുത്തതെന്നു പോലീസ് പറഞ്ഞു. പ്രതിയായ സഹലിനെ കേസിൽ തെളിവെടുപ്പിനായി ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്

BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026
BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026