BREAKING NEWS

കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം

· · 1 min read
Share: Copied!

ഹോളിവുഡ് നടൻ വില്യം ഷാറ്റ്നറുടെ വൃക്കയിൽനിന്ന് നീക്കം ചെയ്ത കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്. 2006-ൽ നടന്ന ഈ വിചിത്രമായ വിൽപ്പനയ്ക്ക് പിന്നിൽ കാരുണ്യത്തിന്റെ വലിയൊരു കഥയുണ്ട്. ലേലത്തിലൂടെ ലഭിച്ച തുകയും സഹപ്രവർത്തകരുടെ സംഭാവനകളും ചേർത്ത് ഒരു ലക്ഷം ഡോളർ സമാഹരിക്കുകയും ഈ തുക ഉപയോഗിച്ച് അമേരിക്കയിലെ ലൂസിയാനയിൽ അഞ്ചംഗ കുടുംബത്തിന് വീട് നിർമിക്കാൻ സഹായിക്കുകയും ചെയ്തു.

‘സ്റ്റാർ ട്രെക്ക്’ പരമ്പരയിലെ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ ഷാറ്റ്നർ, അടുത്തിടെ ‘Dropping Names with Brent and Jonny’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് 2006-ലെ ഈ സംഭവം വെളിപ്പെടുത്തിയത്. അന്ന് അദ്ദേഹം ‘ബോസ്റ്റൺ ലീഗൽ’ എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയായിരുന്നു.

വൃക്കയിലെ കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഏകദേശം ഒരാഴ്ചയ്ക്കുശേഷമാണ് ഒരു കനേഡിയൻ ചൂതാട്ട കമ്പനി ഷാറ്റ്നറെ സമീപിച്ചത്. പരസ്യത്തിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ വ്യത്യസ്തമായ രീതിയിൽ ശ്രദ്ധ നേടാനായിരുന്നു കമ്പനിയുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഷാറ്റ്നറുടെ വൃക്കയിൽനിന്ന് നീക്കം ചെയ്ത കല്ല് വാങ്ങാൻ കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചത്.

കല്ല് ഇതിനകം ഉപേക്ഷിച്ചിട്ടുണ്ടാകുമെന്നാണ് ആദ്യം ഷാറ്റ്നർ കരുതിയത്. എന്നാൽ ഡോക്ടറെ സമീപിച്ച് അത് തിരികെ വാങ്ങിയ അദ്ദേഹം കമ്പനിക്ക് കൈമാറി. പിന്നീട് ലേലത്തിൽവെച്ച കല്ലിന് 75,000 ഡോളർ ലഭിച്ചു. സഹപ്രവർത്തകരുടെ സംഭാവനകൾ കൂടി ചേർത്തതോടെ സമാഹരിച്ച തുക ഒരു ലക്ഷം ഡോളറായി ഉയർന്നു. ഈ പണം ലൂസിയാനയിലെ അഞ്ചംഗ കുടുംബത്തിന് വീട് നിർമിക്കാൻ സഹായിക്കുന്നതിനായി വിനിയോഗിച്ചു.

BREAKING NEWS
വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ
14 Oct 2026
BREAKING NEWS
പനി കൂടിയതിനെ തുടർന്ന് മൂന്ന് വയസുകാരി അങ്കണവാടിക്കുള്ളിൽ ഛർദിച്ചു, കുഞ്ഞിനെക്കൊണ്ട് സ്വന്തം വസ്ത്രം ഊരി ഛർദി തുടപ്പിച്ച് ടീച്ചറുടെ ക്രൂരത- പരാതിയുമായി കുട്ടിയുടെ കുടുംബം!! താത്കാലിക ഹെൽപ്പർ അടക്കം അധ്യാപികയ്ക്കെതിരെ മൊഴി നൽകിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപണം
14 Oct 2026
BREAKING NEWS
കാർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന വലിയ പൈപ്പുകളിലേക്ക് ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്ക്
14 Oct 2026
BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
14 Oct 2026