BREAKING NEWS

16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ

· · 1 min read
Share: Copied!

ബെർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ 16 വയസ്സുകാരിക്കുനേരേ ഹ്യൂമനോയിഡ് റോബോട്ട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചു. റോബോട്ടിന്റെ ഉടമയായ 16-കാരനും ഇയാളുടെ 19-കാരനായ സുഹൃത്തിനുമെതിരേയാണ് അന്വേഷണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം നടത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

ശനിയാഴ്ച രാത്രി റസ്റ്ററന്റിന് പുറത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് നാലടിയോളം ഉയരമുള്ള റോബോട്ട് എത്തുകയായിരുന്നു. റോബോട്ടിനെ ആശ്ലേഷിക്കുന്നതിനിടെ പെൺകുട്ടിയെ കയറിപ്പിടിക്കുകയും ശരീരത്തിൽ അനുചിതമായി സ്പർശിക്കുകയും ചെയ്തതോടെ പെൺകുട്ടി ബഹളംവെച്ച് പിന്നോട്ട് മാറി.

പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ കണ്ടെത്തി. റോബോട്ടും ഉടമയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
മുഖ്യപ്രതിക്കായി സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യത- റിമാൻഡ് റിപ്പോർട്ട്!! അപകട സമയത്ത് സുഹൈൽ മറ്റുവാഹനങ്ങളുമായി മത്സരയോട്ടം നടത്തിയിരുന്നോയെന്നതും അന്വേഷണ പരിധിയിൽ, ജാമ്യത്തിനായി പ്രതികൾ അങ്കമാലി കോടതിൽ
14 Oct 2026