BREAKING NEWS

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ; ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി വത്തിക്കാൻ ; ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയത്

· · 1 min read
Share: Copied!

റോം: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചതായി റിപ്പോർട്ട്. 71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും വാർത്തയിൽ പറയുന്നു.

റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ശസ്ത്രക്രിയയ്ക്കുശേഷം മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത് വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച ടിഷ്യു പരിശോധിച്ചതിലാണ് കാൻസർ കണ്ടെത്തിയതെന്നും രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനായത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യസ്ഥിതി പരിഗണിച്ച് ഒക്ടോബർ 20 വരെ മാർപാപ്പയുടെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയതായും റിപ്പോർട്ടിലുണ്ട്. നവംബർ ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിൻ അമേരിക്കൻ പര്യടനത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കും.

1955-ൽ ഷിക്കാഗോയിൽ ജനിച്ച റോബർട്ട് പ്രിവോസ്റ്റാണ് ലിയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയുടെ ആരോഗ്യവിവരങ്ങൾക്കായി ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ കാത്തിരിക്കുകയാണ്.

BREAKING NEWS
15 വർഷം കൊണ്ട് തീർത്തത് കൂടത്തിൽ കുടുംബത്തിലെ ഏഴുപേരെ, പിടിവീണത് 100 കോടിയ്ക്കടുത്ത് വിലവരുന്ന സ്വത്തുക്കൾ ഇഷ്ടദാനമെന്ന പേരിൽ കാര്യസ്ഥനും ബന്ധുക്കളും തട്ടിയെടുത്തതോടെ... ഏറ്റവും അവസാനമായി ജയമാധവൻ നായരെ കൊലപ്പെടുത്തിയത് വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ... ഓരോ മരണവും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ...
14 Oct 2026
BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026