BREAKING NEWS

’പ്രായമായവരെ വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ 3 വർഷം തടവ്; സ്വത്ത് തട്ടിയെടുത്താലും ശിക്ഷ, ആരും ഒറ്റയ്ക്കാകരുത്’: വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക, സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. വയോജനങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ഒരു മുതിർന്ന പൗരനും താൻ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് നിയമനിർമാണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കേരളത്തിലെ മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി സഹായം എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളെ പരിചരിക്കുന്നതിനായി കെയർഗിവർ കോഴ്‌സുകളും ആരംഭിക്കും.

മുതിർന്ന പൗരന്മാരെ വീട്ടിൽനിന്ന് ഇറക്കിവിടുക, ശാരീരികമോ മാനസികമോ ആയ പീഡനത്തിന് ഇരയാക്കുക, അവരുടെ സ്വത്തോ വസ്തുക്കളോ തട്ടിയെടുക്കാൻ ശ്രമിക്കുക, സംരക്ഷണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ പ്രവൃത്തികൾ ശിക്ഷാർഹമാക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. കുറ്റം ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കാം.

മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ പരിഗണിക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. വയോജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ അയൽപക്ക സൗഹൃദ ശൃംഖലയും 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്‌ലൈനും ഒരുക്കും.

മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വന്തം വീട്ടിൽത്തന്നെ താമസിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയോജന സൗകര്യ ഡെസ്കുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ആരോഗ്യപരിരക്ഷ, ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. പൊതുകെട്ടിടങ്ങൾ വയോജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ നിർമിക്കുകയും ഓൺലൈൻ പോർട്ടലുകളിൽ വലിയ അക്ഷരങ്ങളും ലളിതമായ ഇന്റർഫേസുകളും ഉറപ്പാക്കുകയും ചെയ്യും.

രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അവരുടെ അവകാശങ്ങളും പരിചരണവും ഉറപ്പാക്കുന്നതിൽ പുതിയ നിയമം നിർണായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്ക് സുരക്ഷിതത്വവും ആത്മാഭിമാനവും ഉറപ്പാക്കുന്നതിനൊപ്പം കുടുംബങ്ങളിൽനിന്നും സമൂഹത്തിൽനിന്നും ആവശ്യമായ പരിചരണം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026