BREAKING NEWS

മുഴുവൻ ശമ്പളവും വേണം, മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണം, ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്, സ്ത്രീധന പീഡനം, ഒടി ജീവനക്കാരി ജാവനൊടുക്കി

· · 1 min read
Share: Copied!

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മുപ്പത്തിമൂന്നുകാരിയായ ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തൃഷ്ന രാഹുൽ സക്പാൽ എന്ന യുവതിയാണ് മരിച്ചത്. 2018ലായിരുന്നു തൃഷ്നയും രാഹുൽ സക്പാലുമായുള്ള വിവാഹം.

വിവാഹം കഴിഞ്ഞതു മുതൽ പണമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിരുന്നതായി തൃഷ്നയുടെ പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തൃഷ്നയുടെ മുഴുവൻ ശമ്പളവും വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുമായിരുന്നു. അതിനു പുറമേ തൃഷ്നയുടെ മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണമെന്നും ഭർത്താവിന്റെ പിതാവിന്റെ പേരിൽ ഒരു കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടതായി തൃഷ്നയുടെ ബന്ധുക്കൾ‍ അറിയിച്ചു.

നിരന്തരമുള്ള ആവശ്യങ്ങളും ശാരീരിക പീഡനങ്ങളും കാരണം 2021ൽ തൃഷ്ന സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടർന്ന് മറ്റൊരു വിവാഹം കഴിക്കുന്നതിനായി തൃഷ്നയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രാഹുൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണ്. ഈ സംഭവങ്ങളിലെല്ലാം മനംനൊന്താണ് തൃഷ്ന സെപ്റ്റംബർ 29ന് ജീവനൊടുക്കിയതെന്നാണ് വീട്ടുകാർ പറയുന്നത്. തൃഷ്നയുടെ മരണത്തിനു പിന്നാലെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിനു കാരണക്കാർ ഭർത്താവും അയാളുടെ മാതാവും പിതാവും സഹോദരിയും ഭർതൃപിതാവിന്റെ മാതാവുമാണെന്ന് ആരോപിക്കുന്നു. സംഭവത്തിൽ തൃഷ്നയുടെ പിതാവിന്റെ പരാതിയ അഞ്ചു പേർക്കെതിരെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

 

BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026
BREAKING NEWS
പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും...നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം... എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു...
13 Oct 2026