BREAKING NEWS

ഓരോ തവണ വാഹനം മുന്നോട്ട് കുതിക്കുമ്പോളും വാഹനം വേ​ഗത്തിൽ പോകാൻ സുഹൈലിനെ പ്രോത്സാഹിപ്പിച്ചു, രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചു, യുവാവ് വാഹനം വേ​ഗത്തിലോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്- റിമാൻഡ് റിപ്പോർട്ട്

· · 1 min read
Share: Copied!

നെടുമ്പാശേരി; മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ നിർണായക വിവരങ്ങളുമായി പോലീസിൻറെ റിമാൻഡ് റിപ്പോർട്ട്. കേസിൽ സുഹൈലാണ് ഒന്നാം പ്രതി. ആകെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സുഹൈൽ വാഹനമോടിച്ചത് മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ രണ്ട് മുതൽ നാല് വരെ പ്രതികൾ ശ്രമിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ വേഗത്തിൽ വാഹനമോടിക്കാൻ ഇവർ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ കേസിലെ രണ്ടാം പ്രതി നിനവും മൂന്നാം പ്രതി ജോയലും സുഹൈലിനൊപ്പം നെടുമ്പാശേരിയിലെ ഹോട്ടലിൽവച്ച് മദ്യപിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. നാലാം പ്രതിയായ അമീർ മദ്യപിച്ചിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ മറ്റ് മൂന്ന് പ്രതികളും ശ്രമിച്ചില്ലെന്നും പകരം കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നുമാണ് റിപ്പോർട്ടിലെ ആരോപണം.

അതേസമയം കേസിൽ സുഹൈലിന് ഏറ്റവും കടുത്ത ശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുഹൈലിനെ ബോസ്റ്റൺ സ്കൂളിലേക്ക് അയച്ചത് കോടതിയാണെന്നും മന്ത്രി പ്രതികരിച്ചു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട് അബ്കാരി നിയമത്തിലെ 15A വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തത്. സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെയും എക്സൈസ് നടപടി സ്വീകരിച്ചിട്ടുണ്ട്. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സുഹൈലിന്റെ രാസപരിശോധനാ ഫലം പുറത്തുവന്നശേഷം മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ

 

BREAKING NEWS
‘എന്നെ കൊല്ലാനാണോ തോക്ക് കൈവശം വെച്ചിരിക്കുന്നത്, എങ്കിൽ കൊന്നോളൂ’; ലഹരിവിൽപ്പന ചോദ്യം ചെയ്ത് ഫേസ്ബുക്ക് ലൈവ്, തൽക്ഷണം ലഹരി വിരുദ്ധ പ്രവർത്തകനെ വെടിവെച്ചുകൊന്ന് മെഡിക്കൽ സ്റ്റോർ ഉടമ,വീഡിയോ
13 Oct 2026
BREAKING NEWS
പുലർച്ചെ പെട്രോൾ പമ്പിന്റെ ​ഗ്ലാസ് തകർത്ത് മോഷണം, ബാറിൽ കയറി വിലകൂടിയ മദ്യം വാങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ നിർണ്ണായകമായി; 150 ലേറെ കേസുകളിലെ പ്രതി പിടിയിൽ
13 Oct 2026
BREAKING NEWS
പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ട്, തൽക്കാലം അടൂരിലെ പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷണം ആവശ്യമില്ല... രാഹുലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയത്... പത്തനംതിട്ട കോൺഗ്രസിൽ രാഹുലിനെച്ചൊല്ലി തർക്കം
13 Oct 2026
BREAKING NEWS
തലയില്ലാത്ത മൃതദേഹം സഹോദരന്റെയാണെന്ന് എന്താണ് ഉറപ്പ്? തല കൂടി കണ്ടെത്തി തന്നാൽ മൃതദേഹം സ്വീകരിക്കാം.... ഞങ്ങളുടെ പാരമ്പര്യവും ആചാരങ്ങളും അനുസരിച്ച് മൃതദേഹം സ്വീകരിക്കാൻ കഴിയില്ല!! മണിപ്പൂരിൽ ശിരഛേദം ചെയ്ത് കൊലപ്പെടുത്തിയ നാ​ഗാ യുവാവിന്റെ മൃതദേഹം സ്വീകരിക്കാതെ കുടുംബം
13 Oct 2026