BREAKING NEWS

‘ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം’… കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം

· · 1 min read
Share: Copied!

കമ്പിൽ: ഓപ്പറേഷൻ തണ്ടറിന്റെ ഭാ​ഗമായി കണ്ണൂരിൽ വൻ ലഹരിമരുന്നുവേട്ട. കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവ വ്യാപാരിയെ 475 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സംഘം പിടികൂടി. കൊട്ടപ്പൊയിൽ പെരുമാച്ചേരിയിലെ ബാദുഷയെ (32) ആണ് ഇൻസ്പെക്ടർ സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കമ്പിൽ ടൗണിലെ ‘ബി.എ ലബാൻ’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ബാദുഷ. ഇയാളുടെ പക്കൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്ന 475 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡംഗങ്ങളായ പി.പി സുഹൈൽ, പി.വി ഗണേഷ്ബാബു എന്നിവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

യുവാവിന്റെ ബലേനോ കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. കൂടാതെ കാലിൽ പാൻസിനുള്ളിൽ തിരുകിയ നിലയിലും രാസലഹരി കണ്ടെത്തി. അസി. ഇൻസ്പെക്ടർമാരായ പുരുഷോത്തമൻ, രാജേഷ് ശങ്കർ, അജിത്ത്, പ്രിവന്റീവ് ഓഫീസർ പി.പി സുഹൈൽ, സിവിൽ ഓഫീസർമാരായ പി.വി ഗണേഷ്ബാബു, സുജേഷ്, ജീജീഷ്, രതിക എന്നിവരടങ്ങിയ സംഘമാണ് ബാദുഷയെ വലയിലാക്കിയത്. പ്രതിയുമായി പുറത്തിറങ്ങിയതോടെ നാട്ടുകാർ വളഞ്ഞ് കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. അതേസമയം പോലീസ് സ്റ്റേഷനിലെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ മൂന്നു വിരലുകൾ ഉയർത്തി പരിഹസിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

 

 

BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
റോങ് സൈഡിൽ കൂടി കയറിയ സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടിയിൽ ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ സ്കൂട്ടിയും യുവതിയും ബസിനടിയിൽപ്പെട്ടു!! കൂടെയുണ്ടായിരുന്ന മക്കൾക്ക് ​ഗുരുതര പരുക്ക്, ഡ്രൈവർ ഓടിരക്ഷപ്പെട്ടു
13 Oct 2026
BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026