BREAKING NEWS

“എന്നെ അറസ്റ്റ് ചെയ്തതല്ല, തട്ടിക്കൊണ്ടു പോയത്… ഞാൻ ബെഡ്‌റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി, അമ്മയുടെ നിലവിളി കേട്ടാണ് ഉണർന്നത്, നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു, കാലിൽ ചെരുപ്പിടാൻ പോലും അനുവ​ദിച്ചില്ല”….Video

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒക്ടോബർ 10ന് ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത യൂട്യൂബർ ധ്രുവ് റാഠിയെ വിട്ടയച്ചു. ശനിയാഴ്ച രാവിലെ ഗുരുഗ്രാമിലെ സെക്ടർ 56ലുള്ള വസതിയിൽനിന്നാണ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് താമസിക്കുന്ന അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. ശനിയാഴ്ച രാത്രി വൈകിയാണ് വിട്ടയച്ചതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം തന്നെ പോലീസ് അറസ്റ്റ് ചെയ്തതല്ലെന്നും മറിച്ച് ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകുകയാണു ചെയ്തതെന്നും ധ്രുവ് റാഠി പ്രതികരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ തനിക്ക് ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ചുകൊണ്ട് യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ വിദേശ പൗരനാണെന്ന തരത്തിൽ ‘ഗോഡി മീഡിയ’ നടത്തുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്ന് ധ്രുവ് റാഠി വ്യക്തമാക്കി. താനൊരു ഇന്ത്യൻ പൗരനാണെന്നും മറ്റേതൊരു പൗരനുമുള്ള അതേ അവകാശങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബർ 10-ാം തീയതി രാവിലെ 7 മണിയോടെയായിരുന്നു സംഭവം. താൻ ബെഡ്‌റൂമിൽ ഉറങ്ങുകയായിരുന്ന സമയത്ത് യൂണിഫോം ധരിക്കാത്ത അമ്പതോളം ആളുകൾ വീടിന്റെ വാതിൽ തകർത്ത് അകത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് താൻ ഉണർന്നതെന്നും യാതൊരുവിധ നിയമപരമായ അറസ്റ്റ് വാറന്റോ തിരിച്ചറിയൽ രേഖകളോ കാണിക്കാതെ തന്നെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും ധ്രുവ് റാഠി പറയുന്നു.

തനിക്കു ചെരുപ്പ് ധരിക്കാൻ പോലും സമയം നൽകാതെയാണ് ജീപ്പിൽ കയറ്റി കൊണ്ടുപോയത്. തന്റെയും മാതാപിതാക്കളുടെയും ഫോണുകൾ ഉടൻതന്നെ പിടിച്ചെടുത്തിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയിട്ടും അഭിഭാഷകനെ കാണാനോ ഫോൺ ഉപയോഗിക്കാനോ ഉള്ള അനുവാദം 22-ഓളം മണിക്കൂറോളം തനിക്ക് നിഷേധിക്കപ്പെട്ടതായി ധ്രുവ് റാഠി വ്യക്തമാക്കി.

അതേസമയം പുലർച്ചെ മൂന്നുമണിയോടെയാണ് റാഠിയെ വിട്ടയച്ചത്. ജന്തർ മന്തറിലേയ്ക്ക് പോകരുത് എന്ന ഉപാധിയോടെയാണ് പോലീസ് വിട്ടയച്ചത്. റാഠിയെ കൂടാതെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ, സഹസ്ഥാപകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് ആളുകളെയും കസ്റ്റഡിയിലെടുത്തിരുന്നു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026