BREAKING NEWS

തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണ്, ടിക്കറ്റ് നഷ്ടപ്പെട്ടതാണ്, ഫോട്ടോ ഫോണിലുണ്ട്, അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

· · 1 min read
Share: Copied!

പാലക്കാട്: തിരുവോണം ബംബറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി കേരളത്തിൽ എത്തി. സാദിഖ് എന്ന ആളാണ് പാലക്കാട് എസ്.പി ഓഫീസിൽ പരാതിയുമായി എത്തിയത്. തന്റെ കയ്യിലുണ്ടായിരുന്ന യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും എന്നാൽ അതിന്റെ ഫോട്ടോ തന്റെ മൊബൈൽ ഫോണിൽ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്.

എന്നാൽ, ഇത് വ്യാജ ലോട്ടറിയാണെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞമാസം പാലക്കാട് റെയിൽവേ ജങ്ഷനിൽ നിന്ന് വാങ്ങിയ ഓണം ബംബർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള സത്യമംഗലത്തുവെച്ച് നഷ്ടപ്പെട്ടുവെന്നുമാണ് ഇയാൾ പറയുന്നത്. തങ്ങളുടെ കയ്യിലുള്ള ഫോട്ടോയിലെ നമ്പർ പരിശോധിച്ചപ്പോഴാണ് സമ്മാനം അടിച്ച വിവരം അറിയുന്നത്. അതിനുശേഷമാണ് ടിക്കറ്റ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നു ഇവർ പറയുന്നു.

നിലവിൽ ഫോട്ടോസ്റ്റാറ്റ് ടിക്കറ്റ് അസാധുവാണ്. യഥാർത്ഥ ഒന്നാം സമ്മാന ടിക്കറ്റുമായി പൊരുത്തപ്പെടുന്നുണ്ടോ, ചിത്രത്തിൽ കൃത്രിമം നടന്നിട്ടുണ്ടോ, ടിക്കറ്റ് യഥാർത്ഥത്തിൽ ഇയാൾ വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളോ മറ്റ് തെളിവുകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. യഥാർത്ഥ ഭാഗ്യശാലി ടിഎൽ 360615 എന്ന ടിക്കറ്റ് സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പേര് വിവരങ്ങൾ പുറത്തുവിടരുത് എന്ന് ഭാഗ്യശാലി രേഖാമൂലം അറിയിച്ചിരുന്നു.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026