കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ കൊല്ലത്തെ ചിന്നക്കട ശാന്തിനടയിലെ വീടിനു സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമമത്തിനിടെ ലോറി തടഞ്ഞ് കോർപ്പറേഷൻ. കക്കൂസ് മാലിന്യവുമായി എത്തിയ വാഹനം ഇന്ന് പുലർച്ചെ കോർപറേഷൻ പിടിച്ചെടുത്ത് പോലീസിനു കൈമാറി. ഏറെനാളായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതേതുടർന്ന് രാത്രികാലങ്ങളിൽ കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് കക്കൂസ് മാലിന്യവുമായി വാഹനം മന്ത്രിയുടെ വീടിനടുത്തുള്ള തോടിനു സമീപം എത്തിയത്. തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ പോലീസിനെ വരുത്തി വാഹനം പിടിച്ചെടുത്തു. സംഭവത്തിൽ കേസും റജിസ്റ്റർ ചെയ്തു.






