കൊച്ചി: എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത യുവതിക്ക് ട്രെയിനിൽ നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കടമക്കുടി സ്വദേശി ശ്രീനേഷിനെ പാലക്കാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ശബരി എക്സ്പ്രസിലാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്. ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ അവസാനവർഷ വിദ്യാർഥിയാണ് അറസ്റ്റിലായ ശ്രീനേഷ്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പാലക്കാട് നിന്ന് പൊലീസ് പിടികൂടിയത്.
ശ്രീനേഷ് നിലവിൽ രണ്ട് കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




