തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ്. പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്താണ് തനിക്കു ലഭിച്ചത് എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മേയറുടെ വിശദീകരണം.
ശ്രീലേഖ കൗൺസിലർ ആയി തുടരും. അതിനായി അല്ലേ അവരെ അഞ്ചുവർഷത്തേക്ക് തെരഞ്ഞടുത്തത്. എല്ലാ കൗൺസിലർമാരും മേയർക്ക് കത്ത് നൽകാറുണ്ട്, അത്തരത്തിൽ ശ്രീലേഖയും കത്തു നൽകി. ചിലത് മേയറെന്ന നിലയിൽ താൻ ഇടപടേണ്ടത്. മറ്റു ചിലത് പാർട്ടിയിടപെട്ട് പരിഹരിക്കേണ്ടതെന്നു രാജേഷ് പറഞ്ഞു.
നിങ്ങൽ ഭരണം നന്നായി പോകണം, അത്രേ അല്ലേ ഉള്ളൂവെന്നും പ്രതിസന്ധി ഇല്ലായെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി. അതേസമയം ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയ്ക്ക് ശ്രീലേഖയുടെ അപ്രതീക്ഷിത നടപടി വലിയ വെല്ലുവിളിയായിരുന്നു.




