നീഷിൻ: ഒരിടത്തു പാളിയാൽ മറ്റൊരിടത്ത് ആ പകപ്പിഴ തീർക്കും, അതാണ് ചേട്ടന്റെ ശൈലി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടെങ്കിലം വിക്കറ്റിനു പിന്നിൽ ഉജ്വല പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് സഞ്ജു നടത്തിയത്.
ലങ്കയുടെ മറുപടി ബാറ്റിങ്ങിൽ, ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീണിരുന്നു. രണ്ടാം പന്തിൽ ഓപ്പണർ സിനെത് ജയവർധന (0) ആണ് ആദ്യം വിക്കറ്റിനു മുന്നിൽ കുരുങ്ങിയത്. പിന്നാലെ അഞ്ചാം പന്തിൽ സോഹൻ ഡി ലിവേരയെ (0) ആണ് സഞ്ജു പറന്നു ഒറ്റക്കൈകൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കി. ഉഗ്രൻ ക്യാച്ചിനു പിന്നാലെ സഞ്ജുവിനെ കൈകൂപ്പി നമിക്കുന്ന ബുമ്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Stumped !
A Quick Stumping By Sanju samson
A Brilliant Bowl By Abhishek Sharma
#asiangames https://t.co/N9sCIdtHx5
— Kirketer (@Kirketer02) October 1, 2026
പിന്നാലെ ഒമ്പതാം ഓവറിൽ ഒൻപതാമനായി പുറത്തായ ചാമിക കരുണരത്‌നെയെ പുറത്താക്കാനായിരുന്നു സഞ്ജുവിന്റെ മിന്നൽ സ്റ്റംപിങ്. അഭിഷേക് ശർമ എറിഞ്ഞ പന്ത് ഇറങ്ങി കളിക്കാൻ ശ്രമിച്ച ചാമികയെ മിന്നൽ വേഗത്തിൽ സഞ്ജു സ്റ്റംപ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത പന്തിൽ ബിനുര ഫെർണാണ്ടോയെ അഭിഷേക് ക്ലീൻ ബൗൾഡ‍് കൂടി ചെയ്തതോടെ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിച്ചു.
SANJU SAMSON TOOK A STUNNER 🥶🔥 https://t.co/rKtCbT7ELg
— Johns. (@CricCrazyJohns) October 1, 2026
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടി. അർധ സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് (46 പന്തിൽ 80 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ലങ്ക 45ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 169. ശ്രീലങ്ക 9.5 ഓവറിൽ 45ന് ഓൾഔട്ട്. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനാണ് നിലവിലെ സ്വർണജേതാക്കളായ ഇന്ത്യയുടെ എതിരാളികൾ.






