തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ നടന്ന സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ബിജെപിക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതുപോലെ ആർഎസ്എസിനെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇന്നലെ എസ്എഫ്ഐ പ്രവർത്തകർ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് മുഖ്യമന്ത്രി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലും ബിയർ കുപ്പിയും വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒരേ തൂവൽ പക്ഷികളാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം അക്രമത്തിന് തുടക്കമിട്ടെന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.




