ന്യൂഡൽഹി: ഡൽഹിയിലെ യമുനാതീരത്തെ ബെല എസ്റ്റേറ്റിൽ 728 പേരിൽ ഒരാളുടെ മാത്രം പേര് വോട്ടർപട്ടികയിൽ അവശേഷിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറിന് പിന്നാലെ 727 പേരുടെ പേരുകൾ ഡ്രാഫ്റ്റ് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെയുള്ളവർ വോട്ട് ചെയ്തിരുന്നുവെന്നും പതിറ്റാണ്ടുകളായി പ്രദേശത്ത് താമസിക്കുന്നവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 2023ൽ വീടുകൾ പൊളിച്ചുനീക്കിയെങ്കിലും താമസക്കാർ പ്രദേശം വിട്ടുപോയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബെല എസ്റ്റേറ്റ് സന്ദർശിച്ച രാഹുൽ ഗാന്ധി എസ്.ഡി.എം. ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീട് ഇല്ലാത്തത് വോട്ട് ചെയ്യാനുള്ള അവകാശവുമായി ബന്ധമില്ലെന്നും, ഭവനരഹിതർക്കായി ‘ഹൗസ് നമ്പർ സീറോ’ എന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ആറിന്റെ പേരിൽ വോട്ടവകാശം നഷ്ടപ്പെടുത്തുകയാണെന്നും ഇതിനെ ‘വോട്ട് മോഷണം’ എന്നാണ് വിളിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ നടപടിക്ക് പിന്നിലെ സംവിധാനത്തെക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബെല എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് വോട്ടർപട്ടികയിൽ 729 പേരിൽ 728 പേരുടെ പേരുകൾ ഉൾപ്പെട്ടിരുന്നില്ലെന്ന് നേരത്തെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താമസസ്ഥലത്തെ മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാണ് ചില പേരുകൾ ഒഴിവാക്കാൻ കാരണമായതെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാർക്ക് സെപ്റ്റംബർ 30 വരെ ഫോർം 6 സമർപ്പിച്ച് പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അവസരമുണ്ടെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.
यमुना किनारे बेला एस्टेट में 728 लोग रहते हैं। SIR के बाद वोटर लिस्ट में सिर्फ़ एक नाम बचा – बाकी 727 नाम काट दिए गए।
ये लोग दशकों से यहाँ रह रहे हैं। 2024 के लोकसभा चुनाव और 2025 के दिल्ली चुनावों में वोट डाल चुके हैं। 2023 में इनके घर तोड़ दिए गए थे – पर ये कहीं नहीं गए, यहीं… pic.twitter.com/27cJZjqJg6
— Rahul Gandhi (@RahulGandhi) September 28, 2026




