കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1840 രൂപ കുറഞ്ഞ് 1,10,120 രൂപയായി. ഇതോടെ ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 1,11,960 രൂപയായിരുന്നു ഒരു പവൻ വില.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം അയവില്ലാതെ തുടരുന്നത് എണ്ണവിലയിൽ വലിയ വർധനവുണ്ടാക്കിയതാണ് പൊന്നിനെ ചതിച്ചത്. ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4197 ഡോളർ എന്ന നിലയിലേക്ക് വീണു. രണ്ട് ശതമാനത്തോളമാണ് വിലയിടിഞ്ഞത്. വെള്ളി മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞ് 62 ഡോളറിലെത്തി.
സെപ്റ്റംബർ ഒന്നിലെ പവൻ വിലയായ 1,15,080 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്ക്. പശ്ചിമേഷ്യയിലെ സംഘർഷവും യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്കിലെ പ്രഖ്യാപനവുമെല്ലാം വിലയെ സാരമായി ബാധിച്ചു. അതേസമയം, അസംസ്‌കൃത എണ്ണവിലയിൽ വലിയ വർധനവുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 2.38 ഡോളർ വർധിച്ച് 106.7 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് 1.39 ഡോളർ വർധിച്ച് 93.80 ഡോളറിലുമെത്തി.






