മലപ്പുറം: വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനാറുകാരിയായ വിദ്യാർത്ഥിനി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 31 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ജിതിൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ പോലും അറിയുന്നത്. തുടർന്ന് ചികിത്സയിലിരിക്കെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. സംഭവമറിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു






